പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി ചുംബിച്ചശേഷം കടന്നുകളയുന്ന വിരുതന്മാരെക്കുറിച്ചുള്ള വാര്‍ത്തകളും ഇത്തരത്തില്‍ അവര്‍ നടത്തുന്ന ക്രൂരവിനോദങ്ങളടങ്ങുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിന്നു. എന്നാല്‍, വീഡിയോയിലെ ചുംബനവീരനെ പോലീസ് അറസ്റ്റ് ചെയ്തതോടെ കഥയാകെ മാറി. 21 വയസ്സുള്ള സുമിത് കുമാര്‍ സിംഗിനെയും കൂട്ടുകാരന് സത്യജിത് കദ്യാനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളുടേത് തമാശപ്രകടനമായിരുന്നുവെന്നും ചുംബിക്കപ്പെട്ട യുവതികള്‍ തങ്ങളുടെ സുഹൃത്തുക്കളായിരുന്നെന്നും സുമിത് പറഞ്ഞു. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് പണമുണ്ടാക്കുന്നതിനുവേണ്ടി ഷൂട്ട് ചെയ്തതാണ് വീഡിയോയെന്നും സുമിത് വെളിപ്പെടുത്തി.
70,000 രൂപയാണ് ഇതുവരെ സുമിത്തിന് ഈ വീഡിയോയില്‍നിന്ന് ലഭിച്ചത്. ഡിസി പ്രാങ്ക് എന്ന പേരിലുള്ള അക്കൗണ്ടിലൂടെയാണ് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ത്ഥികളായ ഇരുവരും ഗുഡ്ഗാവ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അറസ്റ്റ് ചെയ്ത യുവാക്കളെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ വിട്ടയച്ചു. വീഡിയോയിലെ യുവതികളുടെ മൊഴി കൂടി രേഖപ്പെടുത്തിയശേഷമാകും കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.
കഴിഞ്ഞവര്‍ഷം മുതല്‍ ഇതുവരെ 35ലേറെ വീഡിയോ ക്ലിപ്പുകള്‍ സുമിത് പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു. കാഴ്ചക്കാരെ സംഭ്രമിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വീഡിയോകള്‍ ചിത്രീകരിച്ചിട്ടുള്ളതെന്നും വീഡിയോകള്‍ പൂര്‍ണമായി പോലീസ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഡിസിപി ബിഷാം സിംഗിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
https://youtu.be/KFTPkBMufh8