ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണത്തിന്റെ തോത് അപകടകരമാംവിധം ഉയരുന്ന സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി).
വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നതില്നിന്ന് ആളുകളെ പിന്തിരിപ്പിക്കാനാണ് ഈ നടപടി. അടുത്ത ജനുവരി 24വരെ നിയന്ത്രണം തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.
മൊത്തത്തില്‍ 91 പാര്‍ക്കിംഗ് സൈറ്റുകളാണ് എന്‍ഡിഎംസിയുടെ പരിധിയില്‍ വരുന്നത്. അതില്‍ 41 എണ്ണം നിയന്ത്രിക്കുന്നത് എന്ഡിഎംസിയാണ്. ശേഷിക്കുന്നവയുടെ നടത്തിപ്പു പുറത്തുള്ള ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുകയാണ്.
സരോജിനി നഗര്‍ മാര്‍ക്കറ്റ്, ഖാന് മാര്‍ക്കറ്റ്, ലോധി റോഡ്, ഐഎന്‍എ, എയിംസ്, സഫ്ദര്‍ജംഗ് എന്നിങ്ങനെ രാജ്പത്തിനും എയിംസിനും ഇടയില്‍ വരുന്ന പാര്‍ക്കിംഗ് സൈറ്റുകളില്‍ എപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.