ന്യൂഡൽഹി: കനത്ത മഴയ്ക്കിടെ ഡൽഹി കരോൾബാഗിലെ ഐഎഎസ് കോച്ചിംഗ് സെന്ററിന്റെ താഴത്തെ നിലയിൽ വെള്ളം കയറി രണ്ട് വിദ്യാർഥിനികൾ മരിച്ചു.
ഓൾഡ് രാജേന്ദർ നഗറിലുള്ള റാവു ഐഎഎസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണു വെള്ളം കയറിയത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.
വിദ്യാർഥിനികളെ കാണാതായതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. നിരവധി വിദ്യാർഥികളെ കാണാതായതായി റിപ്പോർട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.