ഡല്‍ഹിയില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികള്‍ ഹരിപ്പാട് സ്വദേശിയായ യുവാവും, യുവാവിന്റെ പിതൃസഹോദരന്റെ ഭാര്യയും: ഇരുവരുടേയും വഴിവിട്ടബന്ധം ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മരണം

മലയാളികളായ യുവതി യുവാക്കള്‍ ഡല്‍ഹിയില്‍ മരിച്ച സംഭവത്തില്‍ ഇരുവരുരേയും തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹോട്ടലിലാണു മലയാളികളായ യുവതിയേയും യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലില്‍ കെ സുരേഷ് (കിഷോര്‍-29) പിതൃസഹോദരന്‍ കിരണിന്റെ ഭാര്യ സുമ (32) എന്നിവരാണു മരിച്ചത്. സുരേഷ് ഇലക്ട്രിക്കല്‍ എഞ്ചിനിയറായി ഗോവയില്‍ ജോലി നോക്കുകയായിരുന്നു. സിവില്‍ എഞ്ചിനിയറായ കിരണും ബിഎസ്സി നഴ്സിംഗ് കഴിഞ്ഞു ട്യൂട്ടറായി ജോലി ചെയ്യുന്ന സുമയും വര്‍ഷങ്ങളായി ഡല്‍ഹി രമേശ് നഗറിലായിരുന്നു താമസം.

ദീപാവലി ദിവസം സുരേഷ് കിരണിന്റെ വീട്ടില്‍ എത്തിരുന്നു. കഴിഞ്ഞ ഓണത്തിനു കിരണിന്റെ കുടുംബം നാട്ടില്‍ വന്നു മടങ്ങിയതു മുതല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. ദീപാവലി ദിവസം ഈ ബന്ധത്തെ ചൊല്ലി ഭര്‍ത്താവുമായി സുമ വഴക്കിട്ടിരുന്നു. തുടര്‍ന്നു 19 നു സുമയേയും സുരേഷിനേയും കാണാതാകുകയായിരുന്നു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതിയും നല്‍കിരുന്നു. അന്വേഷണം പുരേഗമിക്കുന്നതിനിടയിലാണ് ഇരുവരേയും ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നായിരുന്നു മരണം എന്നു പറയുന്നു. കഴിഞ്ഞ 11 ന് ഹൈദരബാദില്‍ ജോലി ലഭിച്ചു എന്നു പറഞ്ഞാണു കിരണ്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത് എന്നു ബന്ധുക്കള്‍ പറയുന്നു.

 

Related posts