ദീ​പാ​വ​ലി​ ആഘോഷങ്ങൾക്കിടെ പ​ട​ക്കം പൊ​ട്ടി: ഡൽഹിയിൽ 280 പേ​ർ​ക്ക് പൊ​ള്ള​ൽ

ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ദി​ന​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് പൊ​ള്ള​ലേ​റ്റ് ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യ​ത് 280ല​ധി​കം പേ​ർ. ഇ​വ​രി​ൽ 15 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കൈ​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റ അ​ഞ്ച് പേ​ർ​ക്ക് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്നു.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബേ​ൺ യൂ​ണി​റ്റു​ള്ള സ​ഫ്ദ​ർ​ജം​ഗ് ഹോ​സ്പി​റ്റ​ലി​ൽ വ്യാ​ഴാ​ഴ്ച മാ​ത്രം 117 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (എ​യിം​സ്) 48 കേ​സു​ക​ളും എ​ൽ​എ​ൻ​ജെ​പി ഹോ​സ്പി​റ്റ​ലി​ൽ 19 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

പൊ​ള്ള​ലേ​റ്റ 20 പേ​ർ 12 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ക്കു​ക​ൾ​ക്ക് പു​റ​മേ മ​റ്റ് ത​ര​ത്തി​ലു​ള്ള പൊ​ള്ള​ലു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment