ഞെട്ടിക്കുന്നൊരു കൊലപാതകത്തിന്റെ വാര്‍ത്തയാണ് ഇന്ന് ദേശീയ മാധ്യമങ്ങളില്‍ പോലും വലിയ പ്രാധാന്യത്തോടെ വന്നിരിക്കുന്നത്. തെക്കന്‍ ഡല്‍ഹിയിലെ സൈദുലജബില്‍ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷിയാണ് (26) കൊല്ലപ്പെട്ടത്. സുഹൃത്ത് ബാദല്‍ മണ്ഡലിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടു ദിവസമായി വിപിന്‍ ജോഷിയെ കാണാനില്ലായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനൊപ്പം കുടുംബാംഗങ്ങളും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്നലെ വൈകുന്നേരം വിപിനെ അന്വേഷിച്ച് കുടുംബം ബാദലിന്റെ വീട്ടിലെത്തി. എന്നാല്‍ അടഞ്ഞുകിടന്ന വീട്ടില്‍നിന്നു മണം വന്നതില്‍ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ കുത്തിപ്പൊളിച്ചാണു മൃതദേഹം കണ്ടെത്തിയത്. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാദലിനായി തിരച്ചില്‍ തുടങ്ങി.