ന്യൂഡൽഹി: ഗുജറാത്തിലെ നദിയാദിൽ മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു.
ബിഎസ്എഫ് ജവാൻ കൂടിയായ മെല്ജിഭായ് വഘേല എന്നയാളാണ് കൊല്ലപ്പെട്ടത്. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ വിദ്യാർഥിയായ 15കാരണാണ് വിഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചത്. ഇയാളുടെ ബന്ധുക്കളാണ് വഘേലയെ കൊലപ്പെടുത്തിയത്.
സംഭവത്തിൽ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി സൈനികനും കുടുംബവും 15 കാരന്റെ വീട്ടിലെത്തിയിരുന്നെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു.
അവിടവച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് ജവാനെ വീട്ടിലുണ്ടായിരുന്നവർ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.