ന്യൂഡൽഹി: ആസന്നമായ ഡൽഹി തെരഞ്ഞെടുപ്പിനുള്ള ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളേക്കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്. രോമേഷ് സഭർവാൾ ആണ് കേജരിവാളിനെതിരെ മത്സരിക്കുന്നത്. ജനുവരി എട്ടിനാരംഭിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് പുറത്ത് വിട്ടത്.
ഇതോട ആകെയുള്ള 70ൽ 61 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും കോൺഗ്രസ് പ്രഖ്യാപിച്ചു. ആംആദ്മി വിട്ടുവന്ന അൽക ലാംബ ചാന്ദ്നി ചൗക്കിലും, ആദർശ് ശാസ്ത്രി അദ്ദേഹത്തിന്റെ നിലവിലെ മണ്ഡലമായ ദ്വാരകയിലും മത്സരിക്കുമെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
ബാക്കി സ്ഥാനാർഥികളെ എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. നേരത്തെ, ബിജെപി 57 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും ആംആദ്മി 70 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിരുന്നു.