പോലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റ്. ഡല്‍ഹി കിരാരി സ്വദേശി രാജ്കുമാറാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെന്ന ഡല്‍ഹി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കുറച്ചു മാസങ്ങള്‍ക്കു മുമ്പു ഡെല്‍ഹിയിലെ ഒരു ജിമ്മിലാണ് യുവതി രാജ്കുമാറിനെ പരിചയപ്പെടുന്നത്. ഐപിഎസ് ഉദ്യോഗസ്ഥന് എന്ന രീതിയിലാണ് ഇയാള്‍ സുഹൃത്തുക്കളോടു സ്വയം പരിചയപ്പെടുത്തിയിരുന്നത്. പിന്നീട് ഇയാള്‍ യുവതിയോട് ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും തനിക്കു കാന്‍സറായതിനാല്‍ വിവാഹം കഴിക്കാനാവില്ലെന്നു പറഞ്ഞു. മരിക്കുന്നതിനു മുമ്പു യുവതി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രാജ്കുമാര് പറഞ്ഞു. ഇതിനായി ഇയാള്‍ ഒരു ലക്ഷം രൂപ യുവതിയില്‍നിന്നു വാങ്ങി.
ഇതിനുശേഷം രാജ്കുമാറിന്റെ വിവരമൊന്നുമുണ്ടായില്ല. തുടര്‍ന്ന് യുവതി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ തട്ടിപ്പുകാരനെന്നു വ്യക്തമായത്. സമൂഹമാധ്യമങ്ങളിലൂടെ യുവതി രാജ്കുമാറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറി. ഇതിനുശേഷം ഒരു ദിവസം യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇയാള്‍ കാണാനെത്തി. രാജ്കുമാറിനെ കാണാന്‍ യുവതി വിസമ്മതിച്ചു. ഇതോടെ താന്‍ ഐപിഎസ് ഓഫീസറാണെന്നും സ്ഥാപനം അടച്ചുപൂട്ടിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി.
ഇതേതുടര്‍ന്ന് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അമര്‍ വിഹാര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തയുടന്‍ ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. താന്‍ ഒരു ഡ്രൈവറായാണ് ജോലി ചെയ്യുന്നതെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു. നേരത്തെയും ഇയാള്‍ പോലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.