തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുവാൻ പോയ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ വഴിത്തിരിവ്. ഡൽഹി രഘുബീർ നഗർ ഏരിയയിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പോയ തന്നെ സോനു എന്നയാൾ മർദിച്ചുവെന്ന് പറഞ്ഞാണ് യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കിട്ടത്.
അടുത്തുള്ള ഒരു കടയിൽ ജോലി ചെയ്യുന്നയാൾ നായ്ക്കളെയും തന്നെയും വടികൊണ്ട് ആക്രമിച്ചെന്നും ആക്രമണത്തിൽ തനിക്ക് സാരമായ പരിക്കേറ്റെന്നും ആരോപിച്ചാണ് രക്തം ഒഴിച്ചിലറങ്ങുന്ന മുഖവുമായി യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. എന്നാൽ സംഭവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വീഡിയോയിൽ യുവതി റോഡരികിൽ വച്ചിരിക്കുന്ന കല്ലുകൊണ്ട് രക്തം വരുന്നത് വരെ സ്വയം ആക്രമിക്കുന്നത് വ്യക്തമായി കാണാം.
തെരുവ് നായ്ക്കളെ ആക്രമിച്ചയാൾ പെൺകുട്ടിയെ ഇടിച്ചതാണോ അതോ പ്രശ്നം രൂക്ഷമാക്കാൻ പെൺകുട്ടിയെ ദ്രോഹിച്ചതാണോ എന്ന ചോദ്യം ഉയർന്നുവന്നിരുന്നു. എന്നാൽ പെൺകുട്ടിയുടെ അമ്മ സമീപത്തെ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നായ്ക്കളെ ക്രൂരമായി മർദിച്ചയാൾ തനിക്ക് വധഭീഷണി മുഴക്കിയെന്ന് പറയുന്നു.
അതേസമയം, ബുധനാഴ്ച രാത്രി 10.30 ഓടെ റെക്കോർഡുചെയ്ത വീഡിയോയിൽ തെരുവിൽ നിന്ന പെൺകുട്ടി സ്വയം മുറിവേൽപ്പിക്കുന്നത് കാണിക്കുന്നുണ്ട്. അവൾ റോഡരികിലേക്ക് നടന്ന് ഒരു കല്ല് എടുക്കുന്നതും തുടർന്ന് അവളുടെ തലയിൽ ആവർത്തിച്ച് ഇടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഈ സമയത്ത് കുറച്ച് സ്ത്രീകൾ അവളെ തടയാൻ ശ്രമിക്കുന്നുമുണ്ട്.
देखिए हैरान कर देने वाला सीसीटीवी फुटेज सामने आया
— Lavely Bakshi (@lavelybakshi) May 17, 2024
(एक नबालिक लड़की को डॉग को खाना खिलाना पड़ गया भारी इलाके के लोगो ने पीटा)
मामले मे एक CCTV फुटेज सामने आया है
जिसमे लडकी सबके सामने ईट को बार बार अपने सिर पर मार रही है, ईट से खुद अपना सिर फोड़ रही
इंस्टाग्राम पर फॉलोअर… https://t.co/h1DGZf2YFs pic.twitter.com/8kHL47rGzf