യാത്ര ചെയ്യുന്നതിന് വേണ്ടി മാത്രമല്ല ഇപ്പോൾ റീൽസ് ചിത്രീകരണത്തിനും ഫോട്ടോഷൂട്ടിനുമായും ആളുകൾ മെട്രോയെ ആശ്രയിക്കുന്നുണ്ട്. പലപ്പോഴും മറ്റ് യാത്രക്കാർക്ക് ശല്യം ആകുന്ന തരത്തിലാണ് ഇവർ വീഡിയോ ഷൂട്ട് ചെയ്യുന്നതും. ഇത്തരത്തിൽ ഡൽഹി മെട്രോയിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
വീഡിയോയിൽ, ഇന്ത്യൻ വസ്ത്രം ധരിച്ച രണ്ട് പെൺകുട്ടികളെ കാണാം. ഒരാൾ വെള്ള ചുരിദാറും മറ്റൊരാൾ വെള്ള സാരിയുമാണ് ധരിച്ചിരിക്കുന്നത്. സഞ്ചരിക്കുന്ന മെട്രോയിൽ ഇരുവരും നിലത്ത് ഇരിക്കുന്നതാണ് കാണുന്നത്. നിമിഷങ്ങൾക്കകം, രണ്ടുപേരും കൈകളിൽ കളർ പൊടി നിറച്ച് പരസ്പരം മുഖത്ത് പുരട്ടാൻ തുടങ്ങുകയാണ്.
പിന്നീട് അവർ രണ്ടുപേരും പരസ്പരം അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാം. ഈ രംഗം എല്ലാം മറ്റ് യാത്രക്കാർ കണ്ടുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പെൺകുട്ടികളെയും ഡൽഹി മെട്രോ കോർപ്പറേഷനെയും വിമർശിച്ച് ഉപയോക്താക്കൾ രംഗത്തെത്തി.
ഒരു നെറ്റിസൺ തൻ്റെ എക്സ് അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും “ഇതിനെതിരെ ഞങ്ങൾക്ക് ഒരു നിയമം വേണം” എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനത്തിന് ഇടയാക്കി.
“വീഡിയോ കാണുമ്പോൾ തന്നെ ഞാൻ ലജ്ജിക്കുന്നു! പശ്ചാത്തലത്തിലുള്ള ആളുകളെ സങ്കൽപ്പിക്കുക, ഇത് മെട്രോ സ്റ്റേഷനാണോ?” അശ്ലീല വീഡിയോയിൽ രൂക്ഷമായി പ്രതികരിച്ച് ഉപയോക്താക്കൾ കമന്റിട്ടത് ഇങ്ങനെ.
We need a law against this asap pic.twitter.com/3qH1aom1Ml
— Madhur Singh (@ThePlacardGuy) March 23, 2024