സ്വന്തം മകളെ പീഡിപ്പിച്ച കാമഭ്രാന്തന്മാരുടെ കൈയില്‍ നിന്നും കേസ് പിന്‍വലിക്കാന്‍ കൈക്കൂലി വാങ്ങിയ മാതാപിതാക്കള്‍ അറസ്റ്റില്‍. പതിനെട്ടുകാരിയായ യുവതിയെ പീഡിപ്പിച്ച രണ്ടുപേരുടെ കൈയില്‍ നിന്ന് 20 ലക്ഷം രൂപയാണ് ഇവര്‍ വാങ്ങിയത്. ഡല്‍ഹിയിലാണ് നാടിനെ നടുക്കിയ സംഭവം. 2017ല്‍ തന്നെ രണ്ട് പേര് ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ ഒരാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സ്വാധീനിക്കുകയായിരുന്നു.
മാതാപിതാക്കള്‍ കൈക്കൂലി വാങ്ങിയെങ്കിലും പെണ്‍കുട്ടി തന്റെ മൊഴി മാറ്റാനോ പരാതി പിന്‍വലിക്കാനോ തയാറായില്ല. പെണ്‍കുട്ടിക്ക് പിന്നീട് മാതാപിതാക്കളില്‍ നിന്ന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. മര്‍ദനവും തുടങ്ങിയെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ തന്നെ ഉപദ്രവിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ പെണ്‍കുട്ടി ഉറച്ചുനിന്നു.
മാതാപിതാക്കള്‍ സമ്മര്‍ദം തുടര്‍ന്നതോടെ പെണ്‍കുട്ടി പോലീസിനെ സമീപിച്ചു. കേസ് പിന്‍വലിക്കുന്നതിന് വേണ്ടി പ്രതികള്‍ മാതാപിതാക്കള്‍ക്ക് നല്കിയ പണം സഹിതമാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മതാവിനെ അറസ്റ്റ് ചെയ്തെങ്കിലും പിതാവ് ഒളിവിലാണ്.