ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതി പീഡനത്തിന് ഇരയായി. തെക്കന്‍ ഡല്‍ഹിയിലെ മോത്തി ബാഗില്‍ വ്യാഴാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കാറിലാണ് പീഡനം നടന്നത്. കേന്ദ്ര സേനയിലെ പോലീസുകാരന്റെ ഔദ്യോഗിക കാറായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസുകാരന്റെ െ്രെഡവര്‍ അമാന്‍ കുമാര്‍ അറസ്റ്റിലായി. ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ അമാന്‍ കാറില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു.
തലകുനിച്ച് ഡല്‍ഹി..! പോലീസുകാരന്റെ വാഹനത്തില്‍ യുവതിക്ക് പീഡനം; ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
