പോലീസുകാര്‍ തെമ്മാടികളും അഴിമതിക്കാരുമാണെന്നു പറയുന്നവര്‍ ഈ കഥ കേള്‍ക്കണം. നന്മനിറഞ്ഞ പോലീസുകാരുടെ കാരുണ്യത്തിന്റെ കഥ. തിരക്കേറിയ മേല്‍പ്പാലത്തിനു താഴെനിന്നു കിട്ടിയ നവജാത ശിശുവിനെ ദത്തെടുത്ത ഡല്‍ഹി പോലീസിന്റെ കഥ. തുണിസഞ്ചിയില്‍ നിന്നും കണ്ടെത്തിയ പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും പൊക്കിള്‍ കൊടി പൂര്‍ണമായും വേര്‍പെട്ടിരുന്നില്ല. രാത്രി ഒരുമണിയോടെയാണ് ദക്ഷിണ ദില്ലിയിലെ തിരക്കേറിയ ജംഗ്ഷനില്‍ നിന്നും കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പാലത്തിന് കീഴില്‍ നിന്നും കുട്ടിയുടെ കരച്ചില് കേട്ട വഴിയാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്.
കുട്ടിയെ ആശുപത്രിയിലെത്തിച്ച പോലീസ് കുട്ടിയുടെ മാതാപിതാക്കള്‍ക്കായി വലിയതോതില്‍ അന്വേഷണം നടത്തി. എന്നാല്‍, ആരെയും കണ്ടുകിട്ടിയില്ല. അതോടെ കുട്ടിയെ ദത്തെടുക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ സുരക്ഷയും സംരക്ഷണവും ഇനി ദില്ലി പോലീസിന്റെ മേല്‍ നോട്ടത്തിലായിരിക്കും. എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹായവും കുട്ടിയുടെ സംരക്ഷണത്തിനായി ഉണ്ടാകും.
എയിംസിലെ നഴ്സറി െ്രെപവറ്റ് വാര്‍ഡിലാണ് കുട്ടിയിപ്പോഴുള്ളത്. സഞ്ചിയില്‍ നിന്നും കണ്ടെടുക്കുന്ന സമയത്ത് ശിശുവിന്റെ ദേഹത്ത് ഒരു തുണ്ട് തുണിപോലുമുണ്ടായിരുന്നില്ല. ജനിച്ചയുടനെ ഉപേക്ഷിച്ചതായാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നും ചീത്തപ്പേര് മാത്രം കേള്‍പ്പിക്കുന്ന ഡല്‍ഹി പോലീസിന്റെ മാനം വീണ്ടെടുക്കാന്‍ ഈ നടപടി ഇടയാക്കിയെന്നാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രശംസ.