സെൻട്രൽ ഡൽഹിയിലെ ദര്യഗഞ്ച് ഏരിയയിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തി. ദേഹത്ത് കുത്തേറ്റ നിലയിലാണ് മൃതദേഹം. തിങ്കളാഴ്ചയാണ് മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഫുർകാൻ എന്ന ആളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
പോലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു ഇയാൾ. ദര്യഗഞ്ചിലെ മൊഹല്ല ജത്‌വാരയിലുള്ള ഒരു വീടിന്‍റെ നാലാം നിലയിലാണ് കുത്തേറ്റ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഫുർകാൻ ഇവിടെ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു, ഇയാളുടെ കുടുംബം കൊടിയ പുൾ പ്രദേശത്താണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന്, മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം ആക്രമിക്കപ്പെട്ടതായി ലക്ഷണങ്ങളുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഇയാളുമായി രണ്ട്മൂന്ന് പേർ പാർട്ടി നടത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
നിയമനടപടികൾ ആരംഭിച്ചെന്നും ലോക്കൽ പൊലീസ് സംഘത്തിന് പുറമെ പ്രത്യേക വിഭാഗത്തിനെയും കേസ് പരിഹരിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.