ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച തരത്തില്‍ മുന്നേറ്റവുമായി ആം ആദ്മി പാര്‍ട്ടി. വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭ സീറ്റില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം എഎപി 50 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്.
കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി നിലമെച്ചപ്പെടുത്തി. 20 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാതെ കാണ്ഗ്രസും. ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നിട്ടുനില്‍ക്കുകയാണ്.
ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ എഎപിക്ക് അനുകൂലമാണ്. 48 മുതല്‍ 68 വരെ സീറ്റുകള്‍ എഎപിക്കും രണ്ടു മുതല്‍ 15 വരെ സീറ്റുകള്‍ ബിജെപിക്കും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.