പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പോലീസ് പിടിയിൽ. മൃതദേഹം സംസ്കരിക്കാൻ ശ്മശാനത്തിൽ എത്തിച്ചതിന് പിന്നാലെ ശരീരത്തിൽ പാടുകൾ കണ്ടതിനെ തുടർന്ന് ശ്മശാനത്തിലെ ജീവനക്കാരൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഡൽഹിയിലെ പഞ്ചാബി ബാഗിലാണ് സംഭവം.
വിവരം അറിഞ്ഞതിനെ തുടർന്ന് പഞ്ചാബി ബാഗ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ പശ്ചിമ പുരി ശ്മശാന ഗ്രൗണ്ടിൽ എത്തി. പഞ്ചാബി ബാഗിലെ മാദിപൂർ ഗ്രാമത്തിൽ നിന്നുള്ള റിങ്കു യാദവ് തന്റെ പിതാവ് സതീഷ് യാദവിന്റെ മൃതദേഹത്തോടൊപ്പം അന്ത്യകർമങ്ങൾക്കായി അവിടെയുണ്ടായിരുന്നു.
മൃതദേഹത്തിന്റെ കഴുത്തിലും കൈത്തണ്ടയിലും ചില ശസ്ത്രക്രിയാ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതായും അതിനാൽ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചതായും ശ്മാനത്തിലെ ജീവനക്കാരൻ പറഞ്ഞു. തുടർന്ന് ഡൽഹി പോലീസിന്റെ ചോദ്യം ചെയ്യലിൽ ബ്ലേഡ് ഉപയോഗിച്ച് പിതാവിന്റെ കഴുത്തറുത്തതായി റിങ്കു യാദവ് സമ്മതിച്ചു.
റിങ്കു പറയുന്നതനുസരിച്ച് തന്റെ പിതാവ് സ്ഥിരമായി മദ്യപിക്കുകയും കുടുംബത്തിൽ പ്രശ്നമുണ്ടാക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തതായും റിങ്കുവിനെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.