ഡല്‍ഹി മെട്രോ വാര്‍ത്തകളിലെ നിറസാന്നിധ്യമാണ്. ഫോട്ടോഷൂട്ടിനും, ഇന്‍സ്റ്റഗ്രാം റീലിനുമൊക്കെയായി ആളുകള്‍ ഇപ്പോള്‍ എത്തുന്നത് മെട്രോയിലേക്കാണ്.
ഈ സംഭവങ്ങളുടെയൊക്കെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷമാകാറുണ്ട്. കൗതുകരമായ ഇത്തരം സംഭവങ്ങൾ നടക്കുന്നതോടൊപ്പം തന്നെ യാത്രക്കാര്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷത്തിന്‍റെയും വാക്ക് തര്‍ക്കത്തിന്‍റെയും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.
എന്നാൽ സമാനമായൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെട്രോയില്‍ നില്‍ക്കാന്‍ സ്ഥലമില്ലാത്തതിന്‍റെ പേരില്‍ രണ്ട് സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റമാണ് വീഡിയോയില്‍.
രണ്ട്‌പേരും സ്ഥലത്തിന്‍റെ പേരില്‍ തര്‍ക്കം തുടങ്ങി. തുടര്‍ന്ന് പരസ്പരം സ്ഥലം നൽകി മാറിനില്‍ക്കാന്‍ ഇരുവരും തയാറാകാത്തതിനെ തുടര്‍ന്ന് വാക്കേറ്റം കയ്യാങ്കളിലേക്കെത്തി.
സമീപത്ത് നില്‍ക്കുന്നവര്‍ ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ അത് കേള്‍ക്കാന്‍ തയാറായില്ല.
ഇവര്‍ക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു യാത്രക്കാരനാണ് വീഡിയോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.