പോലീസുകാര്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ വീഡിയോ ഇടയ്ക്കിടയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
അതേസമയം, തലസ്ഥാന നഗരിയില്‍ യുവതി ഒരു പോലീസുകാരനെ ആക്രമിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്.
ആദ്യമായല്ല ഇത്തരത്തില്‍ പോലീസിനെ ആക്രമിക്കുന്ന വീഡിയോ വൈറലാകുന്നത്. ആക്രമസംഭവങ്ങളുടെ പട്ടികയിലെ അവസാനത്തെതാണ് ഇപ്പോൾ നടന്നതെന്നു മാത്രം.
വീഡിയോയില്‍ കാറിൽ നിന്നിറങ്ങിയ യുവതി വളരെ ദേഷ്യത്തോടെയാണ് പോലീസുകാരന്‍റെ അടുത്തേക്ക് എത്തുന്നത്. തുടര്‍ന്ന് പെട്ടന്ന് പ്രകോപിതയായ അവര്‍ പോലീസുകാരന്‍റെ മുഖത്തടിക്കുകയും ചെയ്തു.
അടി കിട്ടിയതിന് പിന്നാലെ പോലീസുകാരന്‍റെ മൊബൈല്‍ ഫോണ്‍ താഴേക്ക് തെറിച്ച് വീഴുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. എന്നാല്‍ ഇവര്‍ തമ്മിലുള്ള പ്രശ്‌നത്തിന്‍റെ കാരണം ഇപ്പോഴും അവ്യക്തമാണ്.
പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുന്ന വീഡിയോകള്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുകയാണ്. ഐപിസി സെക്ഷന്‍ 332പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ ശിക്ഷാര്‍ഹമാണ്.
വീഡിയോ വൈറലായതിന് പിന്നാലെ യുവതിയെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. യുവതി ഒരു ബോഡി ബില്‍ഡര്‍ ആണെന്ന സംശയവും ചിലര്‍ പ്രകടിപ്പിച്ചു.
Kalesh b/w A Woman and on-Duty Police officer on Roadpic.twitter.com/lMIaX3eSk6
— Ghar Ke Kalesh (@gharkekalesh) August 8, 2023