മൃഗങ്ങളുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. വളർത്ത് മൃഗങ്ങളും വന്യമൃഗ‍്യങ്ങളും ഇതിൽ പെടുന്നു. വന്യമൃഗങ്ങളെ ഇണക്കുന്ന വീഡിയോകൾ ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളതാണ്. എന്നാൽ ഇവയോട് ഇണങ്ങുന്നത് സൂക്ഷിച്ച് വേണം. എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ സാധിക്കുന്നതല്ല.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡൽഹി മൃഗശാലയിൽ നിന്നുള്ളൊരു വീഡിയോയാണിത്. ഒരു സെക്യൂരിറ്റി ഗാർഡ് ഹിപ്പോയെ അതിനെ പാർപ്പിച്ച സ്ഥലത്തേക്ക് തിരികെ പോകുന്നതിനായ് തല്ലുന്നത് വീഡിയോയിൽ കാണാം.
കുളത്തിൽ നിന്ന് ഹിപ്പോ പുറത്തേക്ക് പോകാൻ ശ്രമിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഏറെക്കുറെ പുറത്ത് എത്തി നിൽക്കുന്നതും കാണാം. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് ഹിപ്പോയെ തിരികെ വെള്ളത്തിലേക്ക് ഇറക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഈ കാഴ്ച കാണുന്ന സന്ദർശകർ അവിടെ നിന്നും പേടിച്ച് മാറി നിൽക്കുന്നതും കാണാം. തുടർന്ന് സെക്യൂരിറ്റി ഗാർഡ് ഹിപ്പോയുടെ മുഖത്തടിച്ചു വെള്ളത്തിലേക്ക് ഇറങ്ങാൻ പറയുന്നുണ്ട്. എന്നാൽ ഹിപ്പോ പെട്ടന്ന് സെക്യൂരിറ്റി ഗാർഡിന് നേരെ വായും തുറന്ന് മുന്നോട്ട് വന്നു. പക്ഷേ മൃഗം ഒടുവിൽ വെള്ളത്തിലേക്ക് തന്നെ ഇറങ്ങി.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നിരവധിപേർ ഹിപ്പോയെ തല്ലിയതിന് സെക്യൂരിറ്റി ഗാർഡിനെ വിമർശിച്ചെത്തിയിരുന്നു. എന്നാൽ മൃഗശാലയിലെ സുരക്ഷയെ കുറിച്ചും ആളുകൾ കമന്‍റിട്ടു.
Funny kalesh b/w Security guard and Hippo at Zoo pic.twitter.com/JGEC4Ssr5r
— Ghar Ke Kalesh (@gharkekalesh) October 3, 2023
്ാ