സാധാരണ കുട്ടികളാണ് മുഖംമൂടി ധരിച്ച് കുസൃതിത്തരങ്ങളൊക്കെ കാണിച്ചുകൂട്ടുന്നത്. എന്നാല്‍ കുഞ്ഞിന് ജന്മം കൊടുക്കാന്‍ ഒരുങ്ങുന്ന ഒരു സ്ത്രീയാണ് ഇത്തരം തമാശ കാണിക്കുന്നതെങ്കിലോ? പ്രസവ വേദനയാല്‍ പുളയുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ അവരുടെ വേദന കാണുമ്പോളും ചിരിയാണ് ആദ്യം വരിക. ഇതിനൊരു കാരണവുമുണ്ട്.
തന്റെ പ്രസവം എന്നെന്നും മനസില്‍ മായാതെ സൂക്ഷിക്കാനും ഇടയ്ക്കിടെ കണ്ട് രസിക്കാനുമായി അമേരിക്കക്കാരിയായ കാറ്റീ സ്ട്രിക്കര്‍ എന്ന യുവതി ചെയ്തതെന്താണെന്നോ? സ്റ്റാര്‍വാര്‍സിലെ കഥാപാത്രങ്ങളിലൊന്നായ ച്യുബാകായുടെ മാസ്‌ക് ധരിച്ചാണ് അവര്‍ ലേബര്‍ റൂമിലേക്കെത്തിയത്. പിന്നീട് ഈ യുവതി പ്രസവവേദനയാല്‍ പിടയുകയും കരയുകയും ചെയ്യുന്നു. ഇതെല്ലാം ചെയ്യുന്നത് മുഖംമൂടി ധരിച്ചുകൊണ്ടാണെന്നോര്‍ക്കണം.
അമ്മയാകാന്‍ പോകുന്നു എന്നതുകൊണ്ടു മാത്രം മനസിലെ കുട്ടിത്തം മാറില്ലെന്നാണ് കാറ്റി പറയുന്നത്. ജീവിതത്തെ ഒരുപാട് ഗൗരവത്തോടെ സമീപിക്കേണ്ടതില്ലെന്നും കാറ്റി പറയുന്നു. 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനകം സമൂഹമാധ്യമത്തിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു. കാറ്റിയുടെ പോസിറ്റീവ് ചിന്താഗതിയെ പ്രകീര്‍ത്തിച്ചാണ് പലരും വിഡിയോ പങ്കുവച്ചത്. തങ്ങളും അടുത്ത പ്രസവത്തില്‍ ഇത്തരത്തിലൊരു മാസ്‌ക് ധരിക്കുമെന്നു പറഞ്ഞവരും കുറവല്ല. സാഹസികത നിറഞ്ഞ കഥാപാത്രത്തിന്റെ മുഖംമൂടിയും ധരിച്ച് കാറ്റി ജന്മം നല്‍കിയത് ഒരാണ്‍കുഞ്ഞിനാണ്.
പേടിപ്പെടുത്തുന്ന മാസ്‌കും ധരിച്ച് കാറ്റി മുന്നില്‍ നിന്നപ്പോള്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഒതൊരു പുത്തന്‍ അനുഭവമായിരുന്നു. ശേഷം കാറ്റി തന്നെയാണ് വിഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചതും.
https://www.facebook.com/katie.stricker1/videos/10154333030228507/