ഓണ്‍ലൈനായി ബുക്ക് ചെയ്ത ഭക്ഷണം റദ്ദാക്കിയതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് ഡെലിവറി ബോയി. ഇന്തോനേഷ്യയിലാണ് സംഭവം. ഇവിടെയുള്ള ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ഓജോളിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പേര് ദാർട്ടോ എന്നാണ്.
സംഭവം നടന്ന ദിവസം ദാർട്ടോയ്ക്ക് ഓർഡറുകളൊന്നും ലഭിച്ചിരുന്നില്ല. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ഓർഡർ ലഭിച്ചപ്പോൾ ദാർട്ടോ കൈയിലിരുന്ന പണം കൊണ്ട് ഭക്ഷണം വാങ്ങി. എന്നാൽ ഭക്ഷണവുമായി സ്ഥലത്തേക്ക് പോകുവാനാരുങ്ങുമ്പോൾ ബുക്ക് ചെയ്തയാൾ ഓർഡർ റദ്ദാക്കി. ഇതിൽ സങ്കടം സഹിക്കവയ്യാതെ ദാർട്ടോ വഴിയരികിൽ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു.
രണ്ട് ലക്ഷം ഇന്തോനേഷ്യൻ റുപ്യ(1010 രൂപ)യുടെ ഓർഡറാണ് ദാർട്ടോയ്ക്ക് ലഭിച്ചത്. ദാർട്ടോയുടെ വരുമാനം കൊണ്ടാണ് വീട്ടിലെ ഉപജീവനമാർഗം നടക്കുന്നത്. സോഷ്യൽമീഡിയിൽ വൈറലായി മാറുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.