കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യില്ലെന്ന കാരണത്തിൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​ നി​ന്ന് തി​രി​ച്ച​യ​ച്ച യു​വ​തി ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ച്ചു


കാ​ട്ടാ​ക്ക​ട: കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് തി​രി​ച്ച​യ​ച്ച യു​വ​തി ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ച്ചു.

ക​ണ്ട​ല ക​ണ്ണ​ൻ​കോ​ട് കി​ഴ​ക്കേ​ക്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ഷാന്‍റെ ഭാ​ര്യ ആ​മി​ന​യാ​ണ്(23) ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ആം​ബു​ല​ൻ​സി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രിക​യാ​യി​രു​ന്ന ആ​മി​ന പ്ര​സ​വ​വേ​ദ​ന​യെ ത്തുട​ർ​ന്ന് രാ​വി​ലെ അ​വി​ടെ​യെ​ത്തി.

എ​ന്നാ​ൽ, സ്ഥി​ര​മാ​യി ഒ.​പിയി​ൽ കാ​ണി​ക്കു​ന്ന ഡോ​ക്ട​ർ അ​വ​ധി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൂ​ജ​പ്പു​ര​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക​യ​ച്ചു. അ​വി​ടെ എ​ത്തി​യ​പ്പോ​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് അ​ധി​കൃ​ത​ർ ചോ​ദി​ച്ചു.

ഇ​ല്ലെ​ന്ന് മ​റു​പ​ടി ന​ൽ​കി​യ​തോ​ടെ മ​റ്റേ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും​വ​ഴി​യാ​യി​രു​ന്നു പ്ര​സ​വം. അ​മ്മ​യും കു​ഞ്ഞും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​വ​ർ ഇ​പ്പോ​ൾ സു​ഖം​പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ്ല

Related posts

Leave a Comment