ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ ഡെ​ലി​വ​റി ബോ​യി​യു​ടെ ജ​ന്മ​ദി​നം സ്പെ​ഷ്യ​ലാ​ക്കി യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും; വീ​ഡി​യോ വൈ​റ​ൽ

ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ധാ​രാ​ളം വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ യാ​ഷ് ഷാ ​എ​ന്ന ഉ​പ​യോ​ക്താ​വ് പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഫു​ഡ് ഡെ​ലി​വ​റി ബോ​യ്ക്ക് പ്ര​ത്യേ​ക സ​മ്മാ​നം ന​ൽ​കി ഉ​പ​യോ​ക്താ​വും സു​ഹൃ​ത്തു​ക്ക​ളും സ്വീ​ക​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. ഡെ​ലി​വ​റി ബോ​യ് എ​വി​ടെ​യാ​ണെ​ന്ന് കാ​ണി​ക്കു​ന്ന ഒ​രു മാ​പ്പി​ൽ നി​ന്നാ​ണ് സം​ഭ​വ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഉ​പ​യോ​ക്താ​വും സു​ഹൃ​ത്തു​ക്ക​ളും കു​റ​ച്ച് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തു. പ​ക്ഷേ ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ ഡെ​ലി​വ​റി ബോ​യ് വൈ​കു​മെ​ന്ന് അ​വ​ർ കരുതി. എ​ന്നാ​ൽ ഡെ​ലി​വ​റി ബോ​യ് കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ എ​ത്തി.

സൊ​മാ​റ്റോ ആ​പ്പ് ഉ​പ​യോ​ഗി​ച്ചാണ് യാ​ഷ് ഓ​ൺ​ലൈ​നാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തത്. ഡെ​ലി​വ​റി ബോ​യി​യു​ടെ ജ​ന്മ​ദി​ന​മാ​ണെ​ന്ന് ആ​പ്പി​ൽ കാ​ണി​ച്ചു. ഡെ​ലി​വ​റി ബോ​യ് ഷെ​യ്ഖ് അ​ഖി​ബ് ഭ​ക്ഷ​ണ​വു​മാ​യി യാ​ഷി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ, യാ​ഷും സു​ഹൃ​ത്തു​ക്ക​ളും അ​യാ​ൾ​ക്കാ​യി ഒ​രു ജ​ന്മ​ദി​ന ഗാ​നം ആ​ല​പി​ക്കു​ക​യും പ്ര​ത്യേ​ക സ​മ്മാ​നം ന​ൽ​കു​ക​യും ചെ​യ്തു.

സ​മ്മാ​നം ഒ​രു പെ​ർ​ഫ്യൂം ആ​ണ്. യാ​ഷും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ന​ൽ​കി​യ സ​മ്മാ​നം ആ​ഖി​ബി​നെ ഒ​രു​പാ​ട് സ​ന്തോ​ഷി​പ്പി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ വീ​ഡി​യോ ക​ണ്ട​ത്.

11 ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് നേ​ടി​യ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വൈ​റ​ലാ​യി. 42,000-ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ൾ ഇ​ത് ലൈ​ക്ക് ചെ​യ്തു. ഈ ​പ്ര​വൃ​ത്തി​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് സൊ​മാ​റ്റോ വീ​ഡി​യോ​യി​ൽ ക​മ​ന്‍റും ചെ​യ്തു. അ​വ​ർ എ​ഴു​തി, “ഷൈ​ഖി​ന് ഇ​ത്ര​യ​ധി​കം സ​ന്തോ​ഷം ന​ൽ​കി​യ​തി​ന് ന​ന്ദി.” ആ​യി​ര​ക്ക​ണ​ക്കി​ന് മ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളും വീ​ഡി​യോ​യി​ൽ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്.

 

Related posts

Leave a Comment