ഇപ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെ കാലമാണ്. എന്നാല്‍ ഇതിനോടനുബന്ധിച്ച് നടക്കുന്ന പലതും വാര്‍ത്തയാവാറുമുണ്ട്. തെറ്റായ ലൊക്കേഷനില്‍ ഭക്ഷണം എത്തിക്കുക, മുഴുവന്‍ ഭക്ഷണവും കൊണ്ടുവരാതിരിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തില്‍ മാറ്റമുണ്ടാകുക അങ്ങനെ പല അബദ്ധങ്ങളും ഡെലിവറി ബോയ്‌സിന് പറ്റാറുണ്ട്.
മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ ഒരു ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബര്‍ഗറാണ് അവര്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്.
എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമല്ല, അതുകഴിഞ്ഞ് അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം അകത്താക്കുകയും ചെയ്തു. ഓര്‍ഡര്‍ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്.
യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനെ പറ്റി ഡെലിവറി കമ്പനിക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിക്കുകയാണ് എന്നാണ് അവര്‍ നല്‍കിയ മറുപടി.