താനെ: ഡെലിവറി ബോയി മുസ്ലീം മതവിശ്വാസിയായതിനാല്‍ സാധനം വാങ്ങുവാന്‍ വിസമ്മതിച്ചയാളെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കാശ്മീര പ്രദേശവാസിയായ ഗജ്നന്‍ ചതുര്‍വേദി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഗജ്നന്‍ ചതുര്‍വേദി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത വസ്തുക്കള്‍ നല്കുവാനാണ് ഡെലിവറി ബോയി ഇയാളുടെ വീട്ടില്‍ എത്തിയത്. ഇവിടെ എത്തിയ ഡെലിവറി ബോയിയോട് പേര് ചോദിച്ചറിഞ്ഞ ഗജ്നന്‍ ഇയാള്‍ മുസ്ലീം മതവിശ്വാസിയാണെന്ന് അറിഞ്ഞതോടെ സാധനങ്ങള്‍ വാങ്ങുവാന്‍ വിസമ്മതിക്കുകയായിരുന്നു.
ഡെലിവറി ബോയ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.