ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ നമ്മുടെ വളരെ ഉപകാരപ്രദമാണന്നതിൽ തർക്കമില്ല. എന്നാൽ ഒരു ഓർഡർ നൽകുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കേണ്ടതുണ്ടെന്ന് സംശയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.
വീഡിയോയിൽ ഒരു ഡോർഡാഷ് ഡെലിവറിമാൻ ഒരു വീട്ടിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ തുപ്പുന്നത് കാണിക്കുന്നു. സംഭവം നടന്നത് മിയാമിയിലെ ഒരു അപ്പാർട്ട്മെന്റിന് മുന്നിലാണ്.
ഓൺലൈൻ ഓർഡർ നൽകിയ ഉപഭോക്താക്കളിൽ നിന്ന് ചെറിയൊരു ടിപ്പ് ലഭിച്ചതിനെ തുടർന്ന് ഡെലിവറി മാൻ പ്രകോപിതനായതായി. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഉപഭോക്താവിന്റെ വീടിന്റെ കവാടത്തിലെ റിംഗ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഭക്ഷണപ്പൊതി കൈയിൽ പിടിച്ച് ഡെലിവറി മാൻ വീട്ടിൽ എത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഡോർമാറ്റിൽ പൊതി വെച്ച ശേഷം അയാൾ പിന്നോട്ട് പോയി ഫോണിൽ എന്തോ പരിശോധിക്കുന്നു.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ അയാൾ ഭക്ഷണപ്പൊതിയിൽ തുപ്പാൻ മുന്നോട്ട് കുനിഞ്ഞ് നിൽക്കുന്നതായി കാണാം. അതിനുശേഷം, അവൻ എഴുന്നേറ്റു ക്യാമറയിലേക്ക് നോക്കി.
തനിക്കും അമ്മയ്ക്കും വേണ്ടി പതിമൂന്നുകാരനായ ഏലിയാസ് ക്രിസാന്റോയാണ് ഭക്ഷണം ഓർഡർ ചെയ്തത്. ഡെലിവറിക്കാരന് $3 ടിപ്പ് നൽകി. ഇതിൽ ദേഷ്യം വന്ന അയാൾ ഭക്ഷണത്തിൽ തുപ്പി. കാമറ ഇല്ലായിരുന്നെങ്കിൽ ആരും അറിയുമായിരുന്നില്ല.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക