ബോളിവുഡ് നടിയും മലയാളിയുമായ വിദ്യാ ബാലന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമകളില്‍ ഒന്നാണ് ദി ഡേര്‍ട്ടി പിക്ചര്‍.
നടി സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ചിത്രം തിയറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. സില്‍ക്കായി മികച്ച പ്രകടനമാണ് വിദ്യ ചിത്രത്തില്‍ കാഴ്ചവച്ചത്.
ഡേര്‍ട്ടി പിക്ചറിലെ പ്രകടനത്തിന് മികച്ച നടിക്കുളള ദേശീയ പുരസ്കാരം വരെ വിദ്യാ ബാലന് ലഭിച്ചിരുന്നു. സിനിമ ഇറങ്ങിയ സമയത്ത് നടിയെ പുകഴ്ത്തി ബോളിവുഡ് താരങ്ങളെല്ലാം തന്നെ രംഗത്ത് എത്തിയിരുന്നു.
അതേസമയം ഡേര്‍ട്ടി പിക്ചറില്‍ സില്‍ക്കായി അഭിനയിക്കാന്‍ ആദ്യം വിളിച്ചത് തന്നെയായിരുന്നു എന്ന് നടി കങ്കണ റാവത്ത് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
ഒരഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. സിനിമ വേണ്ടെന്നു വച്ചതില്‍ വിഷമം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്. ഡേര്‍ട്ടി പിക്ചര്‍ മികച്ച സിനിമയാണ്.
വിദ്യാ ബാലന്റെ പ്രകടനം ഭ്രമിപ്പിക്കുന്നതായിരുന്നു. അതിനാല്‍ അവരേക്കാള്‍ നന്നായി എനിക്ക് ചെയ്യാനാവുമെന്ന് കരുതുന്നില്ലെന്നും കങ്കണ അഭിമുഖത്തില്‍ മറുപടി പറഞ്ഞു.
2011-ലാണ് ദി ഡേര്‍ട്ടി പിക്ചര്‍ പുറത്തിറങ്ങിയത്. മിലന് ലുത്രിയ സംവിധാനം ചെയ്ത ചിത്രം ഏക്താ കപൂറും ശോഭാ കപൂറും ചേര്‍ന്നാണ് നിര്‍മിച്ചത്.
നസറുദീന്‍ ഷാ, ഇമ്രാന് ഹാഷ്മി, തുഷാര്‍ കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വിദ്യക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയത്. വിശാല്‍ ശേഖര്‍ ഒരുക്കിയ പാട്ടുകളും സിനിമ ഇറങ്ങിയ സമയത്ത് വലിയ തരംഗമായിരുന്നു.
മികച്ച നടി ഉള്‍പ്പെടെ മൂന്ന് ദേശീയ അവാര്‍ഡുകളാണ് ഡേര്‍ട്ടി പിക്ചര്‍ നേടിയത്. കൂടാതെ മറ്റു നിരവധി പുരസ്കാരങ്ങളും സിനിമ നേടി. -പിജി