ഇന്ത്യൻ വെൽസ്: ഇന്ത്യൻ വെൽസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോയ്ക്ക്. ഫൈനലിൽ ലോക ഒന്നാം നന്പർ താരം സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെ പരാജയപ്പെടുത്തിയാണ് ഡെൽപോട്രോ കിരീടം ചൂടിയത്. മത്സരം മൂന്നുസെറ്റ് നീണ്ടു. സ്കോർ: 6-4, 6-7(8-10), 7-6(7-2).
ഡെൽപോട്രോയുടെ തുടർച്ചയായ രണ്ടാം എടിപി കിരീടമാണിത്. അതേസമയം, തുടർച്ചയായി 17 മത്സരങ്ങൾ ജയിച്ചശേഷം ആറാം ഇന്ത്യൻ വെൽസ് കിരീടം തേടിയാണ് ഫെഡറർ ഇറങ്ങിയത്.
കാനഡയുടെ മിലോസ് റോണിക്കിനെ പരാജയപ്പെടുത്തിയാണ് പോട്രോ ഫൈനലിൽ പ്രവേശിച്ചത്. ക്രൊയേഷ്യയുടെ ബൊർണ കോറികിനെ പരാജയപ്പെടുത്തി ഫെഡററും ഫൈനലിൽ എത്തി.