ന്യൂഡൽഹി: അസ്ട്രസെനക, ഫൈസര്‍ വാക്സിന് എന്നിവയുടെ രണ്ടു ഡോസും എടുത്ത് 90 ദിവസം കഴിയുന്നവരില്‍ കോവിഡ് ഡെല്‍റ്റ വകഭേദത്തോടുള്ള പ്രതിരോധശേഷി കാര്യമായി കുറയുന്നുവെന്ന് ഓക്സ്ഫഡ് സര്‍വകലാശാല പഠനം.
ഫൈസറിന് 75 ശതമാനവും ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന് അറിയപ്പെടുന്ന അസ്ട്ര സെനകയ്ക്ക് 61 ശതമാനവും മാത്രമാണ് ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാനാവുക.
മാത്രമല്ല ഇതിനുശേഷം കോവിഡ് വരുന്നവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠന റിപ്പോർട്ട്.
ഇവരിലെ വൈറസ് സാന്നിധ്യവും വാക്സിന് എടുക്കാത്തവരുടേതിന് തുല്യമാണ്. ഇരുപത്തഞ്ച് ലക്ഷത്തിലേറെപ്പേരുടെ പരിശോധനാഫലം കണക്കിലെടുത്താണ് ഓക്സ്ഫഡ് പഠനം നടത്തിയത്.