ചെങ്ങന്നൂർ: വെണ്മണിയിൽ വൃദ്ധ ദന്പതികളെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയം. വെണ്മണി കൊഴുവല്ലൂർ പാറച്ചന്ത ആഞ്ഞിലി മൂട്ടിൽ എ.പി.ചെറിയാൻ(കുഞ്ഞുമോൻ 75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരേയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി വൈകിയും വീട്ടിൽ ലൈറ്റുകൾ കത്താതിരുന്നതിനെ തുടർന്ന് സമീപവാസികളും ബന്ധുക്കളും നടത്തിയ തെരച്ചിലിലും പോലീസിന്റെ തെരച്ചിലിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
എ.പി. ചെറിയാന്റെ മൃതശരീരത്തിന്ന് സമീപത്തു നിന്ന് കൊലപ്പെടുത്തുവാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കോടാലി കണ്ടെത്തിയിട്ടുണ്ട്. വീടിനുള്ളിൽ അലമാരകൾ തുറന്ന നിലയിലും കസേരകൾ ചിതറി കിടക്കുന്ന നിലയിലുമാണ്. ഞായറാഴ്ച ഇവിടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്തിരുന്നതായി സമീപവാസികൾ പറയുന്നു.
ഇവർ നടത്തിയ മോഷണശ്രമത്തിന്റെ ഭാഗമാകാം കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തും. ആലപ്പുഴ എസ്പി. കെ.എം ടോമി, എഎസ്പി ബി. കൃഷ്ണകുമാർ ഡിവൈഎസ്പി അനീഷ്.വി.കോര, സി.ഐ.സുധിലാൽ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കി.
ത്തിനിടെയെന്ന് സംശയം