സ്റ്റാലിന്‍റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളം; കാക്ക പറന്നാൽ പോലും പേടിക്കുന്ന  മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്ന് വി.ഡി. സതീശൻ

 

തിരുവനന്തപുരം: സ്റ്റാലിന്‍റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളം. പൊതുജനങ്ങളുടെ വഴിയടച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രയെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്നും ജനങ്ങളെ എന്തിനാണ് ബന്ദിയാക്കുന്നതെന്നും സതീശൻ ചോദിച്ചു. ഇത്തരം നടപടി ഇവിടെ വച്ചുപൊറുപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കറുപ്പ് പേടിയായിരുന്നു മുഖ്യമന്ത്രിക്ക്, ഒരിക്കൽ കാക്ക പറന്നത് പേടിച്ചാണ് സുരക്ഷ ശക്തമാക്കിയതെന്നും സതീശൻ പരിഹസിച്ചു.

Related posts

Leave a Comment