കൊച്ചി: എറണാകുളം-ഹാർബർ ടെർമിനസ് ഡെമു സർവീസ് അവസാനിപ്പിച്ചു. യാത്രക്കാരില്ലാത്തതിനെ തുടർന്നാണ് സർവീസ് അവസാനിപ്പിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചത്. നാല് സർവീസുകളിൽനിന്നുമായി 500 രൂപ പോലും പ്രതിദിനം വരുമാനം ലഭിച്ചിരുന്നില്ല.
കഴിഞ്ഞ മാസം ഇരുപത്താറിനാണ് ഡെമു ട്രെയിൻ സർവീസ് ആരംഭിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നില്ല.