ചേർത്തല: ചേര്‍ത്തലയില്‍ കോവിഡിനൊപ്പം എലിപ്പനിയും ഡങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങളില്‍ ആശങ്കകള്‍ വിട്ടൊഴിയുന്നില്ല.
തിങ്കളാഴ്ച താലൂക്കിൽ 344 പേർക്ക് കോവിഡ് പോസിറ്റിവായി. ഇതിനിടയില്‍ കടക്കരപ്പള്ളി പഞ്ചായത്തിൽ എലിപ്പനി ബാധിച്ച് വിട്ടമ്മ മരിച്ചു.
നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചതും ആശങ്ക ഉയർത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച വാർഡുകളിൽ ഫോഗിങ്ങ് അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
വാർഡുതല ജാഗ്രതാ സമിതിയുടെ സഹകരണത്തിൽ വെക്ടർ കൺട്രോൾ യൂണിറ്റും പ്രതിരോധ പ്രർത്തനങ്ങൾ നടത്തുന്നുണ്ട്.
കോവിഡ് കേസുകൾ കുറഞ്ഞു വന്നിരുന്ന നഗരത്തിൽ തിങ്കളാഴ്ച 37 കേസുകളാണ് റിപ്പോർട്ടു ചെയ്തത്. നിലവിൽ നഗരത്തിൽ 328 രോഗികളാണുള്ളത്.
വ്യാപനം നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പ് ഇന്നുമുതൽ വാർഡുകളിൽ ആന്റിജൻ പരിശോധന ആരംഭിക്കുന്നുണ്ട്.