പെരുന്പാവൂർ: ഡെങ്കിപ്പനി പടർന്നുപിടിച്ച വല്ലം, റയോണ്‍പുരം മേഖലയിൽ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ഇതിന്റെ ഭാഗമായി വീടുകൾ സന്ദർശിച്ച് ബോധവൽക്കരണ ലഘുലേഖകളുടെ വിതരണവും ജല സ്രോതസുകൾ ശുചീകരിച്ച് ക്ലോറിനേഷനും നടത്തി.
ഈച്ച, കൊതുക് എന്നിവയെ നശിപ്പിക്കുന്നതിനുള്ള പ്രതിരോധ കിറ്റ് വിതരണവും പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനായി സ്പ്രേയിംഗ് നടത്തുകയും ചെയ്തു. ഷാജി കുന്നത്താൻ അധ്യക്ഷനായി. മുൻ മുനിസിപ്പൽ ചെയർമാൻ കെ.എം.എ. സലാം ഉദ്ഘാടനം ചെയ്തു.
ഡെങ്കപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്ത ഇവിടങ്ങളിൽ മാലിന്യം തള്ളുന്ന പ്രദേശം സന്ദർശിക്കുന്നതിനോ നടപടികൾ സ്വീകരിക്കുന്നതിനോ അധികാരികൾ തയാറായിട്ടല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. സംഭവത്തിൽ കളക്ടർ നേരിട്ട് ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പോൾ പാത്തിക്കൽ, കോണ്‍ഗ്രസ് ബ്ലേക്ക് വൈസ് പ്രസിഡന്റ പി.കെ. മുഹമ്മദ് കുഞ്ഞ്, എസ്.എ. മുഹമ്മദ്, ബിജു ജോണ്‍ ജേക്കബ്, വി.ഇ. റഹീം, എൻ.എ. ഹസൻ, പി.എസ്. അബുബക്കർ, താരിഷ് ഹസൻ, ടി.എ. ഹസൻ, ജെഫർ റോഡ്രിഗസ്, കെ.ബി. ഹസൻ, അൻസൽ ജബ്ബാർ, ഹാഷിം പുത്തിരി, എ.കെ. മൊയ്തീൻ, സഫീർ മുഹമ്മദ്, മെൽവിൻ റോഡ്രിഗസ്, ബീബീൻ എടപ്പുളവൻ, കെ.സി. അരുണ്‍കുമാർ, എം.ഇ. നജീബ്, മുനിസിപ്പൽ കൗണ്‍സിലർമാർ തുടങ്ങിയവർ നേതൃത്വം നൽകി.