ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു; പാലക്കാട് കോതുകുളം വീട്ടിൽ സ​ഫ​റ​ലി​- ന​ജ്‌ല ദമ്പതികളുടെ മ​ക​ൻ മു​ഹ​മ്മ​ദ് സ​ഫ്‌വാൻ ആ​ണ് മ​രി​ച്ച​ത്; കഴിഞ്ഞദിവസം 9മാസം പ്രായമായ കുഞ്ഞ് മരിച്ചിരുന്നു

death-babyആ​ല​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി ബാ​ധ​യെ തു​ട​ർ​ന്ന് പി​ഞ്ചു കു​ഞ്ഞ്  മ​ര​ണ​മ​ട​ഞ്ഞു. കാ​വ​ശേ​രി ചു​ണ്ട​ക്കാ​ട് കോ​ത​കു​ളം​വീ​ട്ടി​ൽ സ​ഫ​റ​ലി​യു​ടെ​യും ന​ജ്‌ലയു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് സ​ഫ്‌വാൻ (11 മാ​സം) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന​ലെ രാ​ത്രി പ​ത്തി​ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​യി​ലാ​യി​രു​ന്നു മ​ര​ണം.

പ​നി​ബാ​ധ​യെ തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ഞ്ഞി​ന് ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ. ഇ​ന്ന​ലെ പ​ട്ടാ​ന്പി ഓ​ങ്ങ​ല്ലൂ​രി​ൽ പ​നി ബാ​ധി​ച്ച് ഒ​ന്പ​തു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു.  പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി ഭീ​തി​ജ​ന​ക​മാം​വി​ധം പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​ണ്.

Related posts