സ്വന്തം ലേഖകൻ
കോഴിക്കോട്: ഡെങ്കി ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് മാത്രമായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക വാർഡ് ഇനിയും യാഥാർഥ്യമായില്ല. പനിക്കായി പ്രത്യേകവാർഡ് കൂടി സൂപ്പർ സ്പെഷാലിറ്റി കോംപ്ലക്സിൽ ഒരുക്കിയിത് െ ഡങ്കിബാധിച്ചവർക്ക് മാത്രമാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. നിലവിൽ വിവിധവാർഡുകളിലാണ് െ ഡങ്കി ബാധിച്ചവർ ചികിത്സയിൽ കഴിയുന്നത്.
സാധാരണ പനി ബാധിച്ചവരേയും ഇതേ വാർഡിൽ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്.ഇത് സാധാരണ പനി ബാധിച്ചവർക്കും ഡങ്കി വരാനിടയാക്കിയിട്ടുണ്ട്.മെഡിക്കൽ കോളജിൽ സ്ത്രീകളുടെ ജനറൽ മെഡിസിൻ വാർഡിൽ ചികിത്സയ്ക്കെത്തിയ കിഡ്നി രോഗിക്ക് ഡെങ്കി ബാധിച്ചതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.ഇവർ ഗുരുതരാവസസ്ഥയിലായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു.യൂത്ത് ലീഗ് ഇത് പരാതിയായി സുപ്രണ്ടിന് നൽകിയിരുന്നു.
ഡെങ്കി ബാധിച്ചവർക്ക് മാത്രമായി പ്രത്യേക വാർഡ് ഒരുക്കാമെന്ന് സുപ്രണ്ട് ഉറപ്പ് നൽകിയതുമാണ്.ആരോഗ്യമന്ത്രി കഴിഞ്ഞയാഴ്ച ഇതിനായി നിർദേഷം നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർമാർ ഇത് തടയുകയായിരുന്നു.വിവിധയൂണിറ്റുകളുടെ കീഴിൽ വരുന്ന രോഗികളെ എവിടെയാണ് കിടത്തിയത് എന്ന്പോലും ഡോക്ടർമാർക്ക് വ്യക്തമല്ല.
നേഴ്സുമാർ കേസ് ഷീറ്റ് നോക്കി മരുന്നും ചികിത്സയും നൽകും.യൂണിറ്റിന്റെ ചുമതലയുള്ള ഡോക്ടർമാർ പലപ്പോഴും രോഗികളെ കാണാൻ കഴിയാത്ത അവസ്ഥയിലാണ്.നിലവിൽ നൂറിനടുത്ത് ഡെങ്കിരോഗികൾവിവിധവാർഡുകളിലും വരാന്തകളിലുമായി ചികിത്സതേടുന്നുണ്ട്.