എ​ല്ലാ ഞാ​യ​റാ​ഴ്ച​യും ഡ്രൈ ​ഡേ; ഡെങ്കിപ്പനി വീണ്ടും വരാൻ സാധ്യത; മുൻകരുതലുകൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി

 

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ ഞാ​യ​റാ​ഴ്ച​യും ഡ്രൈ ​ഡേ ആ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കാ​ല​വ‍​ർ​ഷം വ​രി​ക​യാ​ണ്. മൂ​ന്നോ നാ​ലോ വ‍​ർ​ഷം കൂ​ടു​മ്പോ​ൾ ഡെ​ങ്കി​പ്പ​നി ശ​ക്ത​മാ​യി വ​രു​ന്ന പ്ര​വ​ണ​ത​യു​ണ്ട്.

2017-ൽ ​വ്യാ​പ​ക​മാ​യി ഡെ​ങ്കി​പ്പ​നി വ​ന്നി​രു​ന്നു. ഈ ​വ‍​ർ​ഷ​വും അ​ങ്ങ​നെ ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി മു​ത​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​യും ഡ്രൈ ​ഡേ ആ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വീ​ട്ടി​ലും പ​രി​സ​ര​ത്തും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി കൊ​ണ്ടു ന​ട​ക്കു​ക​യും കൊ​തു​കു​ക​ളെ പ്ര​തി​രോ​ധി​ക്കു​ക​യും വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment