കൊല്ലം: ജില്ലയിൽ ഡങ്കിപനി ബാധിതരുടെ എണ്ണം വർധിക്കുന്നു. 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ്.
കൊല്ലം കോർപറേഷൻ പരിധിയിലെ വാടി, കൈക്കുളങ്ങര ഭാഗങ്ങൾ, ഇടമുളയ്ക്കൽ, ഏരൂർ, പുനലൂർ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി പഞ്ചായത്തുകളിൽ ദ്രുതകർമ സേന രൂപീകരിച്ചു.
ജില്ലയിലെ താലൂക്ക് ആശുപത്രി കേന്ദ്രങ്ങളിൽ ഡങ്കിപ്പനി സർവൈലൻസ് ആരംഭിച്ചു.കഴിഞ്ഞ ദിവസം പത്തനാപുരത്ത് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു.