സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കൂ. കുറച്ചുസമയം കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചിലവാക്കൂ.
വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്
• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന
മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും
ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.
ഫ്രിഡ്ജിനു പുറകിലെ ട്രേയിൽ
• ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ,വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.
വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ
• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക. കൊതുക് കടക്കാത്ത രീതിയിൽ വലയോ ,തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.
കൊതുകുകടി
ഏൽക്കാതിരിക്കാൻ
• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന
ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോളും കൊതുകുവല
ഉപയോഗിക്കുക
വീടിന്റെ ടെറസ്, സൺഷേഡ്
• വീടിന്റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം
ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും
ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.
ആഴ്ചയിലൊരിക്കൽ
• ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &
കേരള ഹെൽത്ത് സർവീസസ്