ലോ​ക ഡെ​ങ്കി​പ​നി ദി​നാ​ച​ര​ണം; ജില്ലയിൽശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ സം​ഘ​ടി​പ്പി​ക്കും

പാ​ല​ക്കാ​ട്: ലോ​ക ഡെ​ങ്കി​പ്പ​നി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന് ഭാ​ഗ​മാ​യി ഇ​ന്ന് ദേ​ശീ​യ ഡെ​ങ്കി​പ്പ​നി ദി​നാ​ച​ര​ണ​വും തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടേ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും യോ​ഗം എ​ഡി​എം എ​ൻ.​എം മെ​ഹ​റാ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.

മ​ഴ​ക്കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി സം​യോ​ജി​ത പ്രാ​ണി​നി​യ​ന്ത്ര​ണം ത​ട​ഞ്ഞ് സാ​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൊ​തു​ക് ന​ശീ​ക​ര​ണ​വും മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​സേ​ന, ആ​ശ, കു​ടും​ബ​ശ്രീ, ആം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​റ​വി​ട​ന​ശീ​ക​ര​ണം, സ്ക്വാ​ഡ് വ​ർ​ക്കു​ക​ൾ, സം​യോ​ജി​ത കൊ​തു​കു​നി​യ​ന്ത്ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

17ന് ​ജി​ല്ല​യി​ലെ തോ​ട്ടം മേ​ഖ​ല​യി​ൽ വി​വി​ധ ആ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​തു​ക് ന​ശീ​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. 18 ന് ​ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ചെ​യ്യും. ലോ​ക ഡെ​ങ്കി​പ​നി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​മി​നാ​ർ, ബോ​ധ​വ​ത്ക​ര​ണം, ഉ​റ​വി​ട ന​ശീ​ക​ര​ണം, ശു​ചി​ത്വ ക്യാ​ന്പെ​യി​ൻ, കൊ​തു​ക്കു​ത്താ​ടി നി​യ​ന്ത്ര​ണം, തോ​ട്ട​ങ്ങ​ളി​ലേ​ക്ക് ഉ​റ​വി​ട ന​ശീ​ക​ര​ണ യാ​ത്ര തു​ട​ങ്ങിയ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

ഇ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഉ​ച്ച​ക്ക് ര​ണ്ടി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി ഡെ​ങ്കി​പ​നി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി രാ​വി​ലെ ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്ത്് ഉ​റ​വി​ട​ന​ശീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ കാന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും.

Related posts