ബാ​​ഴ്സ താ​​ര​​ത്തെ സ്വന്തമാക്കി ആ​​ഴ്സ​​ണ​​ൽ

ല​ണ്ട​ൻ: ട്രാ​​ൻ​​സ്ഫ​​ർ ജാ​​ല​​ക​​ത്തി​​ന്‍റെ അ​​വ​​സാ​​ന ദി​​വ​​സം ആ​​രാ​​ധ​​ക​​രെ ഞെ​​ട്ടി​​ച്ച് ഇം​ഗ്ലീ​ഷ് ഫു​​ട്ബോ​​ൾ ക്ല​​ബ് ആ​​ഴ്സ​​ണ​​ൽ. സ്പാ​​നി​​ഷ് ക്ല​​ബ്ബായ ബാ​​ഴ്സ​​ലോ​​ണ​​യി​​ൽനി​​ന്ന് മ​​ധ്യ​​നി​​ര​​താ​​രം ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ ഡെ​​നി​​സ് സു​​വാ​​ര​​സി​​നെ ആ​​ഴ്സണ​​ൽ സ്വ​​ന്ത​​മാ​​ക്കി. വാ​​യ്പ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് സ്പാ​​നി​​ഷ് താ​​ര​​മാ​​യ ഡെ​​നി​​സ് ആ​​ഴ്സ​​ണ​​ലി​​ലെ​​ത്തു​​ന്ന​​ത്.

ബാ​​ഴ്സ​​ലോ​​ണ​​യു​​മാ​​യി 2021 വ​​രെ ഡെ​​നി​​സ് നേ​​ര​​ത്തെ ക​​രാ​​ർ പു​​തു​​ക്കി​​യി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണി​​പ്പോ​​ൾ ഇം​​ഗ്ല​ണ്ടി​​ലേ​​ക്കു​​ള്ള കൂ​​ടു​​മാ​​റ്റം. ആ​​ഴ്സ​​ണൽ പ​​രി​​ശീ​​ല​​ക​​ൻ യു​​നാ​​യ് എ​​മ്റി സെ​​വി​​യ്യ​​യി​​ലാ​​യി​​രു​​ന്ന​​പ്പോ​​ൾ ഡെ​​നി​​സ് ടീ​​മി​​ലു​​ണ്ടാ​​യി​​രു​​ന്നു. ഈ ​​ബ​​ന്ധ​​വും താ​​ര​​ത്തെ ഇം​​ഗ്ല​ണ്ടി​​ലെ​​ത്താ​​ൻ പ്രേ​​രി​​പ്പി​​ച്ചു.

ഇം​​ഗ്ലീ​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ സീ​​നി​​യ​​ർ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​യാ​​ളാ​​ണ് ഡെ​​നി​​സ്. എ​​ന്നാ​​ൽ, സി​​റ്റി​​യു​​ടെ റി​​സ​​ർ​​വ് ടീ​​മി​​ലേ​​ക്ക് ഒ​​തു​​ക്ക​​പ്പെ​​ട്ട​​തോ​​ടെ 2013ൽ ​​ബാ​​ഴ്സ​​യി​​ലെ​​ത്തി. ബാ​​ഴ്സ​​യ്ക്കാ​​യി 46 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മൂ​​ന്ന് ഗോ​​ൾ നേ​​ടിയിട്ടുണ്ട്.

Related posts