പ്രായം കൂടുന്പോൾ ഇനാമലിനു തേയ്മാനം ഉണ്ടാകുന്നതുമൂലം പല്ലുകൾക്ക് മഞ്ഞനിറം കൂടുന്നു. മുകൾ മോണയും കീഴ്താടിയും തമ്മിൽ കൃത്യമായ അളവിൽ അല്ല കടി കൊള്ളുന്നത് എങ്കിൽ തേയ്മാന സാധ്യതയേറും.
ആമാശയത്തിലെ അസിഡിറ്റി മൂലമോ മറ്റു തരത്തിലുള്ള അസിഡിറ്റികൾ മൂലമോ പല്ലുകൾക്കു തേയ്മാനം ഉണ്ടാവാം. രാത്രിയിൽ കിടന്നുറങ്ങുന്പോൾ വയറ്റിലെ ഫ്ളൂയിഡ് വായിൽ എത്തുകയും ഇത് പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുകയും ചെയ്യുന്നു.
ഒരു ദിവസം കൊണ്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നമല്ല ഇത്. പല ദിവസങ്ങൾ കൊണ്ടും മാസങ്ങൾ കൊണ്ടും ഇതുണ്ടാകുന്നു. ഇനാമൽ ദ്രവിച്ചുപോയാൽ അത് വീണ്ടും ഉണ്ടായി വരില്ല. ശരീരത്തിലെ ഏറ്റവും കട്ടിയുള്ള അംശമാണ് പല്ലിന്റെ ഇനാമൽ.
എങ്ങനെ തിരിച്ചറിയാം?
പല്ലുകൾ മോണയുമായി ചേരുന്ന ഭാഗത്ത് തേയ്മാനം സാധാരണയായി കാണാറുണ്ട്. നഖം വച്ച് തൊടുന്പോൾ ഉടക്കുന്നതുപോലെ തോന്നുന്നുവെങ്കിൽ – തേയ്മാനം ആണെന്ന് ഉറപ്പിക്കാം.
ബ്രക്സിസം (രാത്രിയിൽ ഉള്ള പല്ലുകടി) പല്ലിന്റെ ഉപരിതലത്തിലുള്ള തേയ്മാനത്തിനും കാരണമാണ്. ഇതു കൂടാതെ
ചില സ്ഥലങ്ങളിൽ കൂടുതലായി പല്ലുകടി ഉണ്ടാകുന്പോഴുംതേയ്മാനം ഉണ്ടാകുന്നു.
കടിച്ചു തുറന്നാൽ…
-പല്ലു തേക്കുന്ന രീതി ശരിയല്ല എങ്കിൽ
-പല്ലു തേക്കുന്നതിന്റെ ശക്തി കൂടുതൽ ആണെങ്കിൽ
– ശരിയായ രീതിയിലല്ല ഫ്ളോസ് ചെയ്യുന്നതെങ്കിൽ
– ശരിയായ രീതിയിലല്ലാത്ത ടൂത്ത് പിക്കിങ്ങ്
– പേനയും പെൻസിലും കടിക്കുന്ന ശീലം, ഹെയർ പിന്നുകൾപല്ലുകൾ കൊണ്ട് കടിച്ചുതുറക്കുന്നതു മൂലം, നഖം കടിക്കൽ.
– കൃത്രിമ പല്ലുകളുടെ പ്ലേറ്റുകൾ കന്പി വച്ച് ഉറപ്പിക്കുന്പോൾ കന്പി കൊണ്ടിരിക്കുന്ന പല്ല് തേയുന്നതായി കാണാം.
– ജോലികളുമായി ബന്ധപ്പെട്ടുള്ള പല്ലിന്റെ തേയ്മാനം. തയ്യൽ, ചെരുപ്പ് നിർമാണം, ചില സംഗീത ഉപകരണങ്ങൾ വായിക്ക ൽ…എന്നിവ ചെയ്യുന്നവരിൽ പല്ലിന്റെ തേയ്മാനം കാണാറുണ്ട്.
കടിക്കുന്ന ശക്തി കൂടുതൽ വരുന്ന സാഹചര്യത്തിൽ മോണയിൽ നിന്നു പല്ല് തുടങ്ങുന്ന സ്ഥലത്ത് തേയ്മാനം ഉണ്ടാക്കുന്നു. ഇത് വി-ഷേപ്പിൽ തേയുകയും പുളിപ്പ് അനുഭവപ്പെടുകയും ക്രമേണ ഇത് ഒടിഞ്ഞു പോവുകയും ചെയ്യുന്നു.
ഡോക്ടറെ കാണണോ?
ദന്തഡോക്ടറെ കണ്ട് പരിശോധിപ്പിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടോ എന്ന് കണ്ടുപിടിക്കുവാൻ സഹായിക്കും. ഈ പ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽ പരിശോധിച്ചു കണ്ടുപിടിച്ചാൽ നല്ലതാണ്. ഇതു കാരണം ഉണ്ടാക്കുന്ന ഇനാമൽ നഷ്ടം ശാശ്വത നഷ്ടമാണ്. നല്ല ലൈറ്റിൽ, പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചു പരിശോധിച്ചാൽ മാത്രമേ ഇതു തുടക്കത്തിൽ കണ്ടുപിടിക്കാനാവൂ.
പരിഹാരമെന്ത്?
1. തുടക്കത്തിലും രണ്ടാം ഘട്ടത്തിലും ഫലപ്രദമായ ചികിൽസ ലഭ്യമാണ്. തേഞ്ഞുപോയ ഇനാമലിനെ ഇനാമൽ കളറുള്ള ഫില്ലിംഗ് മെറ്റീരിയൽ ഉപയോഗിച്ച് അടച്ചു നിർത്താൻ സാധിക്കും.
2. വേരിനെയും ഞരന്പിനെയും ബാധിക്കത്തക്കവണ്ണം തേയ്മാനം ഉണ്ടെങ്കിൽ റൂട്ട് കനാൽ ചികിൽസയും ക്യാപ്പും ശാശ്വത പരിഹാരമാണ്.
3. മുകൾ മോണയും കീഴ്താടിയും കൃത്യമായ അളവിൽ അല്ലകടി കൊള്ളുന്നത് എങ്കിൽ ദന്തചികിൽസകന്റെ സഹായത്തോടെ ഇത് കൃത്യതയിലേക്കു കൊണ്ടുവരണം.
4. തേയ്മാനം സംഭവിച്ച പല്ലുകളെ ക്യാപ്പിട്ടു കൃത്യം അളവിലേക്ക് കൊണ്ടുവരണം.
5. ആമാശയ സംബന്ധമായ പ്രശ്നങ്ങൾ, അസിഡിറ്റി ഇവ പരിഹരിക്കുന്നത് കൂടുതൽ തേയ്മാനം ഉണ്ടാകാതിരിക്കുവാൻ
സഹായിക്കും.
6. ശരിയായ രീതിയിലുള്ള ബ്രഷിംഗ് ആൻഡ് ഫ്ളോസിംഗ്നിങ്ങളുടെ ദന്തഡോക്ടറോടു ചോദിച്ചു മനസിലാക്കണം.
7. രാത്രിയിൽ പല്ലുകടി (ബ്രക്്സിസം) ഉള്ളവർ ഡോക്ടറെ കണ്ട് ഇതിന് പരിഹാരം തേടുകയും രാത്രി പല്ലുകടിച്ചാൽ പല്ലുകൾക്ക് തേയ്മാനം വരാത്ത രീതിയിലുള്ള അപ്ലയൻസുകൾ ഉപയോഗിക്കുകയും വേണം.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903