മോണരോഗം എങ്ങനെ ഒഴിവാക്കാം?

നോ​ര്‍​മ​ല്‍ ആ​യ മോ​ണ​യു​ടെ ക​ള​ര്‍ കോ​റ​ല്‍ പി​ങ്ക് ആ​ണ്. ഇ​ത് വ്യ​ക്തി​ക​ളി​ല്‍ വ്യ​ത്യ​സ്ത​മാ​കാം. എ​ങ്കി​ലും പൊ​തു​വേ ബേ​സ് ക​ള​ര്‍ ഇ​തു​ത​ന്നെ​യാ​ണ്. ഇ​തി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ചു​വ​പ്പു കൂ​ടു​ത​ലോ ക​ഴ​ലി​പ്പോ ര​ക്തം പൊ​ടി​ക്കു​ക​യോ ചെ​യ്താ​ല്‍ മോ​ണ​രോ​ഗ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി ക​ണ​ക്കാ​ക്കാം. ആ​രോ​ഗ്യമു​ള്ള മോ​ണ​യി​ല്‍ നി​ന്ന് അ​കാ​ര​ണ​മാ​യി ര​ക്തം വ​രി​ല്ല.

കാ​ര​ണ​ങ്ങ​ള്‍
1. പ്ലേക്ക് : ന​ഗ്‌​നനേ​ത്ര​ങ്ങ​ള്‍ കൊ​ണ്ടു കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല. ഇ​തു രോ​ഗാ​ണു​ക്ക​ളു​ടെ കോ​ള​നിയാണ്. പ്ലേക്ക് കൃ​ത്യ​മാ​യി നീ​ക്കം ചെ​യ്തി​ല്ല എ​ങ്കി​ല്‍ മോ​ണ​യ്ക്ക​ടി​യി​ല്‍ അ​ടി​ഞ്ഞുകൂ​ടി ചെ​ത്ത​ല്‍ ആ​യിമാ​റു​ന്നു.
2. മോ​ണ​യി​ല്‍ നി​ന്നുര​ക്തം വ​രു​ന്ന​ത്
3. ര​ണ്ടു പ​ല്ലു​ക​ള്‍​ക്കി​ട​യി​ലും മോ​ണയ്​ക്കി​ട​യി​ലും ഭ​ക്ഷ​ണം ക​യ​റിയിരി​ക്കു​ന്ന​ത്.
4. കൃ​ത്യ​മാ​യ രീ​തി​യി​ല്‍ പ​ല്ലു തേ​യ്ക്കാ​ത്ത​തി​നാ​ലും വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ എ​ങ്കി​ലും ഡോ​ക്ട​റെ ക​ണ്ട് ക്ലീ​ന്‍ ചെ​യ്യി​ക്കാ​ത്ത​തി​നാ​ലും
5. ഹോ​ര്‍​മോ​ണ്‍ വ്യ​ത്യാ​സം
6. ചി​ല മ​രു​ന്നു​ക​ള്‍
7. പ്ര​മേ​ഹം തുടങ്ങിയ അ​സു​ഖ​ങ്ങ​ള്‍

ല​ക്ഷ​ണ​ങ്ങ​ള്‍
1. ചു​വ​ന്നു ത​ടി​ച്ച മോ​ണ
2. മോ​ണ വേ​ദ​ന
3. മോ​ണ​യി​ല്‍ അമർത്തിയാ​ല്‍ ര​ക്തംവ​രു​ന്ന​ത്
4. വാ​യ്‌​നാ​റ്റം, ര​ക്ത​ത്തി​ന്‍റെയും പ​ഴു​പ്പി​ന്‍റെയും ചു​വ
5. പ​ല്ലു​ക​ള്‍​ക്കി​ട​യി​ല്‍ മോ​ണ​യി​ല്‍ പ​ഴു​പ്പ്
6. പ​ല്ല് ഇ​ള​ക്കം വ​ന്ന് ലൂ​സാ​യി ന​ഷ്ട​പ്പ​ടു​ന്ന​ത്
7. പ​ല്ലുക​ള്‍​ക്കിടയി​ല്‍ എ​ല്ലു ന​ഷ്ട​പ്പെ​ട്ട് അ​മി​ത​മാ​യി ഇടം വ​രു​ന്ന​ത്
8. പ​ല്ലി​ലേ​ക്ക് ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന തൊ​ലി താ​ഴേ​ക്ക് ഇ​റ​ങ്ങി പ​ല്ലി​ന് നീ​ളം കൂ​ടി​യ​താ​യി തോ​ന്നുക
9. പ​ല്ലു​ക​ള്‍ ചേ​ര്‍​ത്തു ക​ടി​ക്കു​ന്ന​തി​ല്‍ മാ​റ്റം വ​രു​ന്ന​ത്

ചി​കി​ത്സയും പ്ര​തി​രോ​ധ​വും
1. എ​ല്ലാ ദി​വ​സ​വും കൃ​ത്യ​മാ​യ പ​ല്ലുതേ​പ്പും ഫ്ളോസി​ംഗും ശീ​ല​മാ​ക്കു​ക
2. വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും ഡോ​ക്ട​റെ ക​ണ്ട് ക്ലീ​നി​ംഗ് ന​ട​ത്തു​ക
3. മോ​ണരോ​ഗം തു​ട​ക്ക​ത്തി​ല്‍ ക​ണ്ടു​പി​ടി​ച്ചാ​ല്‍ ഡീ​പ് ക്ലീ​നി​ംഗും ക്യൂ​റ​റ്റേ​ജും വ​ഴി പ​രി​ഹാ​രംഉ​ണ്ടാ​ക്കാം
4. മോ​ണ​രോ​ഗം എ​ല്ലി​നെ​യും ലി​ഗമെന്‍റി​നെ​യും ബാ​ധി​ച്ചാ​ല്‍ പെ​രി​യ ഡോ​ണ്‍​ട​ല്‍ ഫ്്ളാപ്പ് സ​ര്‍​ജ​റി വ​ഴി അ​തി​നെ ത​ട​യാ​ം

ശ്ര​ദ്ധി​ക്കു​ക
പ​ല്ലു​ക​ള്‍ ഇ​രി​ക്കു​ന്ന​ത് എ​ല്ലി​ലാ​ണ്. എ​ല്ലാ​ണ് പ​ല്ലി​ന്‍റെ അ​ടി​ത്ത​റ. പ​ല്ലു​ക​ള്‍ എ​ല്ലി​ലേ​ക്ക് നേ​രി​ട്ട​ല്ല ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.ഇ​തി​ന്‍റെ ഇ​ട​യി​ല്‍ ഒ​രു ലി​ഗ​മെ​ന്‍റ് ഉ​ണ്ട്. എ​ല്ലി​ന്‍റെയും ലി​ഗമെന്‍റിന്‍റെയും ബ​ലം പ​ല്ലു​ക​ളു​ടെ നി​ല​നി​ല്‍​പ്പി​ന് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണ്.

നാം ​എ​ത്ര കി​ട്ടി​യു​ള്ള ആ​ഹാ​രം ക​ഴി​ച്ചാ​ലും എ​ല്ല് പൊ​ട്ടാ​ത്ത​ത് ഈ ​ലി​ഗ​മെന്‍റിന്‍റെ പ​തു​ങ്ങിക്കൊടു​ത്തു​ള്ള ആ​ക്‌ഷന്‍ കാ​ര​ണ​മാ​ണ്. അ​തി​നാ​ല്‍ ദി​വ​സ​വും ഉ​ള്ള പ​ല്ലുതേ​പ്പും (ഹോം ​ക്ലീ​നിം​ഗ്) വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്കെ െലങ്കി​ലും പ്ര​ഫ​ഷ​ണ​ല്‍ ക്ലീ​നിം​ഗും ശീ​ല​മാ​ക്ക​ണം.
ഉ​പേ​ക്ഷ വി​ചാ​രി​ക്ക​രു​ത്.

വി​വ​ര​ങ്ങ​ൾ – ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ
സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Related posts

Leave a Comment