വർഷത്തിൽ ഒരിക്കൽ പ്രഫഷണൽ ക്ലീനിംഗ്

ഇ​ന്‍റർ ഡെ​ന്‍റൽ ബ്ര​ഷ്
ബോ​ട്ടി​ൽ ബ്ര​ഷി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള വ​ള​രെ ചെ​റി​യ ബ്ര​ഷാ​ണ്്. ഇ​തി​ന്‍റെ അ​റ്റ​ത്തു​ള്ള ഭാ​ഗം മാ​റ്റാ​വു​ന്ന​താ​ണ്. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു​ക​ളു​ണ്ടെ​ങ്കി​ൽ ഈ ​ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ക്ലീ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കും.

അ​മി​ത​മാ​യി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​യ​റു​ന്ന വി​ട​വു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ എ​ല്ലാ ദി​വ​സ​വും ഇ​ന്‍റർ ഡെ​ന്‍റൽ ബ്ര​ഷ് കൂ​ടി ഉ​പ​യോ​ഗി​ച്ച് ക്ലീ​ൻ ചെ​യ്യ​ണം. ഒ​ര​റ്റ​ത്ത് ഒ​റ്റ ബ്രി​സി​ൽ​സ് മാ​ത്രമുള്ള ബ്ര​ഷു​ക​ൾ പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ അ​ഴു​ക്കു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​ണ്.

ട​ങ് ക്ലി​നി​ക്
ടങ് ക്ലീ​നിംഗ് അ​ഥ​വാ നാ​ക്കു വൃ​ത്തി​യാ​ക്കു​ന്ന​ത് നാ​ക്കി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന അ​ഴു​ക്കു​കൾ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കും. എ​ന്നാ​ൽ ട​ങ് ക്ലീ​ന​ർ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി, അതിന് ഉപ‌യോഗിക്കുന്ന ഉ​പ​ക​ര​ണം, ഇ​ത് വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. വ​ള​രെ ഷാ​ർ​പ്പ് ആ​യി​ട്ടു​ള്ള ട​ങ്ങ് ക്ലീ​ന​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നാ​ക്കി​ൽ സ്ഥി​ര​മാ​യി ചെ​റി​യ മു​റി​വു​ക​ൾ ഉ​ണ്ടാ​കാൻ കാ​ര​ണ​മാ​കു​ന്നു. ടൂ​ത്ത് ബ്ര​ഷ് കൊ​ണ്ട് വ​ള​രെ മൃ​ദു​വാ​യി ക്ലീ​ൻ ചെ​യ്താ​ൽ മ​തി​യാ​കും. ഇ​തി​നാ​യി പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്ത ക്ലീ​ന​റു​ക​ളും ല​ഭ്യ​മാ​ണ്.

വാ​ട്ട​ർ പി​ക്ക്
ഇ​ത് ഒ​രു ദ​ന്ത ശു​ചീ​ക​ര​ണ ഉ​പാ​ധി​യാ​ണ്. കൂ​ടു​ത​ൽ ശ​ക്തി​യി​ൽ ഒ​രു സ്ഥ​ല​ത്തേ​ക്ക് വെ​ള്ളം ചീ​റ്റു​ന്ന​തു മൂ​ലം അ​ഴു​ക്കു​ക​ളും രോ​ഗാ​ണു​ക്ക​ളും പ​ല്ലി​ൽ നി​ന്നും മോ​ണ​യി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്ന​ത് വ​ള​രെ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണ്. ഇം​പ്ലാന്‍റ് ബ്രി​ഡ്ജ് എ​ന്ന ചി​കി​ൽ​സ ന​ട​ത്തി​യാ​ൽ ഇ​തു മോ​ണ​യു​മാ​യി ചേ​രു​ന്ന ഭാ​ഗം സ്വ​ന്ത​മാ​യി ക്ലീ​ൻ ചെ​യ്യു​ന്ന​തി​നും പ്ലാ​ക്കി​ന്‍റെ അം​ശം ക്ലീ​ൻ ചെ​യ്യു​ന്ന​തി​നും വാ​ട്ട​ർ പി​ക്ക് വ​ള​രെ ന​ല്ല​താ​ണ്.  വാ​ട്ട​ർ പി​ക്കി​ന്‍റെ അ​റ്റ​ത്തു​ള്ള ട്യൂ​ബ് മാ​റ്റി ഇ​ടാ​ൻ പ​റ്റു​ന്ന​താ​ണ്. ഇ​തി​ൽ വെ​ള്ള​ത്തിനു ​പ​ക​രം മൗ​ത്ത് വാ​ഷു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും.

ഡെ​ൻ​ജ​ർ ക്ലീ​നിംഗ്
പ​ല്ലു സെ​റ്റു​ക​ൾ വ​ച്ചി​ട്ടു​ള്ള​വ​ർ എ​ങ്ങ​നെ അ​ത് ക്ലീ​ൻ ചെ​യ്യ​ണം എ​ന്ന് അ​റി​ഞ്ഞി​രി​ക്ക​ണം. പേ​ഷ്യ​ന്‍റിന് എ​ടു​ത്തു മാ​റ്റാ​ൻ സാ​ധി​ക്കു​ന്ന​തോ മു​ഴു​വ​നാ​യു​ള്ള​തോ ഭാ​ഗി​ക​മാ​യു​ള്ള​തോ ആയ പ​ല്ല് സെ​റ്റു​ക​ൾ എ​ല്ലാ ദി​വ​സ​വും ര​ണ്ടു​നേ​രം ക​ഴു​കി വൃ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.

പ​ല്ല് സെ​റ്റ് അ​ട​പ്പു​ള്ള ഒ​രു പാ​ത്ര​ത്തി​ൽ വെ​ള്ള​ത്തി​ൻ ഇ​ട്ടു വ​യ്ക്ക​ണം. കൂ​ടു​ത​ൽ അ​ഴു​ക്ക് ഉ​ണ്ടാ​കാതി​രി​ക്കാ​ൻ ഡെ​ൻ​ജർ ക്ലീ​നിം​ഗ് ടാ​ബ്ല​റ്റ് വെ​ള്ള​ത്തി​ൽ ലയിപ്പിച്ചു തയാറാക്കുന്ന ലാ​യ​നി​യി​ൽ ഇ​ട്ടുവ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ഇ​ത് പൂപ്പ​ലും രോ​ഗാണുബാ​ധയും ത​ട​യും. തി​രി​ച്ചു വാ​യി​ൽ വ​യ്ക്കു​മ്പോ​ൾ ന​ന്നാ​യി ക​ഴു​കാനും ആ​വ​ശ്യമെങ്കി​ൽ സോ​ഫ്റ്റ് ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ബ്ര​ഷ് ചെ​യ്യാനും ഓ​ർ​മി​ക്ക​ണം. ഡെ​ൻ​ജ​റി​ൽ (പ​ല്ലു സെ​റ്റ്)​ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ ശ​ക്തി കൊ​ടു​ക്കാ​തി​രി​ക്കു​ക.

പ്രൊ​ഫ​ഷ​ണ​ൽ ക്ലീ​നിംഗ്
മോ​ണ​യു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ഇ​ട​യി​ൽ പ​റ്റി​യി​രി​ക്കു​ന്ന എ​ല്ലാ അ​ഴു​ക്കു​ക​ളും നീ​ക്കം ചെ​യ്യു​ക​യും തു​ട​ർ​ന്ന് അ​ഴു​ക്ക് വീ​ണ്ടും ഉ​ണ്ടാ​കാതി​രി​ക്കാ​ൻ പോ​ളി​ഷിം​ഗും റൂ​ട്ട് പ്ലെ​നി​ങ്ങും ന​ട​ത്തു​ന്നു.

ക്ലീ​ൻ ചെ​യ്യു​മ്പോ​ൾ എ​ല്ലാ പ​ല്ലു​ക​ളു​ടെ​യും എ​ല്ലാ വ​ശ​ങ്ങ​ളി​ലും ഇ​ൻ​സ്ട്രു​മെ​ന്‍റ് എ​ത്തു​ക​യും പോ​ടോ മ​റ്റു പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ അ​ത് നി​ർ​ണ​യിക്കാ​ൻ ദ​ന്ത​ഡോ​ക്ട​ർക്കു സ​ഹാ​യകമാവുകയും ചെ​യ്യും. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ദ​ന്ത ഡോ​ക്റു​ടെ അ​ടു​ത്ത് എ​ത്തി​യു​ള്ള പ്ര​ഫ​ഷ​ണ​ൽ ക്ലീ​നിം​ഗ് ആ​വ​ശ്യ​മാ​ണ്. ഇ​ത് മോ​ണ​യു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​ന് പ്രധാനമാണ്.

വി​വ​ര​ങ്ങ​ൾ – ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ
സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

 

Related posts

Leave a Comment