കാലിഫോര്ണിയ(യുഎസ്): പല്ല് പറിക്കുന്നതിനായി അനസ്തേഷ്യ നല്കിയതിന് പിന്നാലെ ഒന്പതുവയസുകാരി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാര്ഥിനിയായ സിൽവാന മൊറീനോ ആണു മരിച്ചത്.
കാലിഫോര്ണിയയിലാണു സംഭവം. പല്ല് പറിക്കാനായി എത്തിയ കുട്ടിക്കു വിസ്റ്റയിലെ ഡ്രീംടൈം ഡെന്റിസ്ട്രിയിൽ വച്ചാണ് അനസ്തേഷ്യ നല്കിയത്. തുടർന്നു പല്ലെടുക്കുകയുംചെയ്തു. ആശുപത്രിയിലെ റിക്കവറി റൂമില് വിശ്രമിച്ചശേഷം അമ്മയോടൊപ്പം കുട്ടി പിന്നീടു വീട്ടിലേക്കു പോയി.
വീട്ടിലെത്തി കിടന്ന കുട്ടിക്കു മണിക്കൂറുകൾക്കുശേഷം അനക്കമില്ലെന്നു കണ്ട് വീട്ടുകാര് ഉടൻതന്നെ സാന് ഡിയാഗോയിലെ റാഡി ചില്ഡ്രന്സ് ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാല് ഹോപിറ്റലില് എത്തുന്നതിന് മുൻപുതന്നെ കുട്ടി മരിച്ചിരുന്നു.
മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താന് കഴിഞ്ഞിട്ടില്ലെന്നു റിപ്പോര്ട്ടുകളിൽ പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും തങ്ങളുടെ ചൈല്ഡ് അബ്യൂസ് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നതെന്നും സാന് ഡിയാഗോ പോലീസ് അറിയിച്ചു.