രക്ഷകര്‍ത്താക്കളും മാതാപിതാക്കളും ജാഗ്രത പാലിക്കുക! ജീവനുതന്നെ ഭീഷണിയായ പുതിയ ഓണ്‍ലൈന്‍ ഗെയിം സജീവം; ഡിയോഡറന്റ് ചലഞ്ചിന്റെ അപകടങ്ങള്‍ ഇവയൊക്കെ

വിചിത്രവും വെല്ലുവിളി നിറഞ്ഞതുമായ അനേകം ഗെയിമുകള്‍ അടുത്തിടെ ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെടുകയും പ്രചരിക്കുകയും ചെയ്തിരുന്നു. ജീവനും ജീവിതത്തിനും ഭീഷണിയായിട്ടുള്ളതും സമൂഹത്തിന് തന്നെ ഭീഷണിയായിട്ടുള്ളതുമൊക്കെ കൂട്ടത്തിലുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ ഗെയിമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ശരീരഭാഗങ്ങളില്‍ ഒരേ ഇടത്ത് തുടര്‍ച്ചയായി ഡിയോഡറന്റ് അടിച്ച് പൊള്ളലുകള്‍ ഉണ്ടാക്കുന്നതാണ് പുതിയ ചലഞ്ച്. ഡിയോഡറന്റില്‍ അടങ്ങിയ വസ്തുക്കള്‍ ശരീരത്തില്‍ സാധാരണ രീതിയില്‍ പ്രയോഗിക്കുമ്പോള്‍ ഇത്തരം പൊള്ളലുകള്‍ ഉണ്ടാവുന്നില്ലെങ്കിലും തുടര്‍ച്ചയായി ഒരേ ഭാഗത്ത് അടിക്കുമ്പോള്‍ പൊള്ളലുകള്‍ ഉണ്ടാവുന്നു. ഡിയോഡറന്റ് ശരീരത്തില്‍ ഏറെ നേരം നില്‍ക്കുന്നത് അപകടമാണെന്ന് വിദഗ്ധരും പറയുന്നു.

ഗൂഗിളില്‍ ഈ ചലഞ്ചിന്റെ വിശദാംശങ്ങള്‍ തിരയുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. സുഹൃത്തുക്കള്‍ നല്‍കിയ ചലഞ്ചാണ് തന്നെ ഇത് ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പിടിക്കപ്പെടുന്ന പല കുട്ടികളും പറയുന്നത്.

ഇത്തരത്തില്‍ ഉണ്ടാകുന്ന പൊള്ളലുകള്‍ വര്‍ഷങ്ങളോളം ശരീരത്തില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. 15 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്കിടയിലാണ് ഈ ചലഞ്ച് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗെയിമിന്റെ അമ്പതാം നാള്‍ കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന ബ്ലൂവെയില്‍ ചലഞ്ചും, ചൂടാക്കിയ സോപ്പുപൊടി വായിലിട്ട് തുപ്പുകയും ഉള്ളിലേയ്ക്ക് ഇറക്കുകയും ചെയ്യുന്ന ടൈഡ് പോഡ് ചലഞ്ചും, ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന കോണ്ടം ചീറ്റല്‍ ചലഞ്ടിനും പിന്നാലെയാണ് ഡിയോഡറന്റ് ചലഞ്ച് കൗമാരക്കാര്‍ക്ക് അടയില്‍ പ്രചരിക്കുന്നു.

 

Related posts