അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവാസി ഡോക്ടർമാരെ പുതുതായി നിയമിക്കാൻ ആലോചനകൾ സർക്കാർ തലത്തിൽ നടക്കുന്നു. ആരോഗ്യ മേഖലയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
രാജ്യത്ത് പുതിയ ആരോഗ്യ കേന്ദ്രങ്ങൾ തുറക്കാനും പദ്ധതിയുണ്ട്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ ആവാദിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലുമായിരിക്കും ഇത്തരത്തിൽ പ്രവാസി ഡോക്ടർമാരെ നിയമിക്കുക.