കോട്ടയം: ഗവണ്മെന്റ് തലത്തിലുള്ള ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾ ഓണ്‍ലൈനായി ശനി, ഞായർ ദിവസങ്ങളിൽ മാത്രം നടത്തുന്നത് അധ്യാപകർക്കും ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടാണെന്നു പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കൗണ്‍സിൽ യോഗം.
ഓണ്‍ലൈൻ പരീക്ഷ സന്പ്രദായം നിലവിൽ വരുന്നതോടെ പരീക്ഷാ സെന്ററുകളുടെ എണ്ണത്തിൽ കുറവു വരും. ചില താലൂക്കുകളിലും ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലാതെവരുന്നതു നിരവധി പേർക്കു ബുദ്ധിമുട്ടുണ്ടാക്കും.
അധ്യാപകർക്കും ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചു പഴയ രീതിയിൽത്തന്നെ ഡിപ്പാർട്ടുമെന്റൽ പരീക്ഷകൾ നടത്തണമെന്നു കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചു മുഖ്യമന്ത്രിക്കു പിഎസ്സി ചെയർമാനും നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ, ട്രഷറർ കെ. ഷഫീർ, സാലുമോൻ സി. കുര്യൻ, കെ.ജി. തോമസ്, സാബു കുര്യൻ, ബിൽസണ്‍ തര്യൻ, എബ്രഹാം ബെഞ്ചമിൻ, എ.വി. മാധവൻകുഞ്ഞ്, ബെൽബി അഗസ്റ്റിൻ, ടോം ജോണ്‍, ചാൾസ് അലക്സ്, പി.ജെ. തോമസ്, രാജേഷ് മാത്യു, എം. രശ്മി, ലിസി സക്കറിയാസ്, ലിനി അൽഫോൻസ എന്നിവർ പ്രസംഗിച്ചു.