കായംകുളം : ജനിച്ചു ഒരു മണിക്കൂറായ കുഞ്ഞിന് ഓക്സിജൻ ലെവൽ കുറഞ്ഞതിനെത്തുടർന്ന് അടിയന്തര ചികിത്സയക്കായി 16 മിനുറ്റുകൾകൊണ്ട് മെഡിക്കൽ കോളേജിൽ എത്തിച്ച് മൂന്നംഗ എമർജൻസി ടീം രക്ഷകരായി.
കായംകുളത്തു നിന്നും ആലപ്പുഴ മെഡിക്കൽ കോളജിലേക്കാണ് 16 മിനിറ്റുകൾ കൊണ്ട് ടയറുകളെ ചിറകുകളാക്കി കായംകുളം ഹെർട്ട് വിംഗ്സ് എമർജൻസി ടീ സാരഥിയായ അലക്സ്, മെഡിക്സ് എമർജൻസി ടീം സാരഥിയായ സാലി, സോജു എന്നിവർ ചേർന്നാണ്നവജാത ശിശുവിനെ മെഡിക്കൽ കോളേജിൽ മിനിറ്റുകൾക്കുള്ളിൽ എത്തിച്ചത്.
ആറാട്ടുപുഴ കൊച്ചുപറമ്പിൽ അഖിൽ രാജ് – റീനു ദമ്പതികളുടെ ഒരു മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനാണ് ശ്വാസ തടസ്സം നേരിടുകയും ചെയ്തത് .
ഉടൻ തന്നെ കുഞ്ഞിനെ അടിയന്തിരമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിക്കാൻ ഡോക്ടർ നിർദ്ദേശം നൽകുകയും ഹെർട്ട് വിംഗ്സ് എമർജൻസി ടീം സാരഥികൾ ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു.
കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്ന് ദേശീയപാതയിലൂടെ അതിവേഗതയിൽ ഇന്നലെ രാത്രി 16 മിനിറ്റിനുള്ളിൽ വണ്ടാനം മെഡിക്കൽ കോളജിലേക്ക് ആംബുലൻസ്മാർഗം എത്തിച്ച് നവജാത ശിശുവിന് എമർജൻസി ടീം സ്നേഹ സ്പർശമായി.